ഒരു കാലത്ത് മലയാള തമിഴ് തെലുങ്ക് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സുന്ദരിയായ താരമായിരുന്നു ലിസ്സി. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് വിടപറഞ്ഞെങ്കിലും അണിയറയിൽ താരം ഇപ്പോളും സജീവമാണ്. തിരശീലയിൽ നിന്നും മാറി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ ഒരു പഴയകാല ബൈക്ക് യാത്രയുടെ ഓര്‍മ്മകൾ പങ്കുവയ്ക്കുകയാണ് ലിസി.
ബിഎംഡബ്ള്യ ബൈക്കിനു മുകളിൽ ഇരുന്നു ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന ചിത്രമാണ് ലിസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ നടത്തിയ ഏതോ ബൈക്ക് യാത്രക്കിടയിൽ എടുത്ത ഒരു ചിത്രമാണിത്. “അതിശയകരമായ ഒരു കൂട്ടുകെട്ടിന്റെയും മികച്ച ഒരു യാത്രയുടെയും ഓർമകളിൽ! ഇതെല്ലം ഇനിയെന്നാണ് വീണ്ടും ചെയ്യാൻ കഴിയുക?” എന്നാണ് ലിസി പങ്കുവെച്ചിരിക്കുന്നതു. 2016ല്‍ പ്രിയദർശനുമായുള്ള ഇരുപത്തിനാലു വര്‍ഷത്തെ വിവാഹ ബന്ധത്തിനു വിരാമമിട്ടു ഇരുവരും നിയമപരമായി വേര്പിരിഞ്ഞിരുന്നു.