കഴിഞ്ഞ ദിവസമാണ് ആരതിയെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് ഡോ. റോബിൻ രാധാ കൃഷ്ണൻ വെളിപ്പെടുത്തിയത്. കുറച്ച് നാളുകളായി റോബിന്റെ സോഷ്യൽ മീഡിയ പേജിലെ സജീവ സാന്നിധ്യമാണ് ആരതി.

അന്ന് മുതൽ ആരാധകർ റോബിനൊപ്പം ചോർത്ത് വായിക്കുന്ന പേരാണ് ആരതിപ്പൊടി. സത്യത്തിൽ ആരാണ് ആരതി പ്പൊടി. കോയമ്പത്തൂരിൽ നിന്ന് ബിഎസ്സി ഫാഷൻ ടെക്നോളജിയിൽ ബിരുദം പൂർത്തിയാക്കിയ ആരതി ഒരു ഡിസൈനറായി.

അതിനപ്പുറം ഒരു ഓൺഡ്രപ്രൊണറുമാണ്. പൊഡീസ് എന്ന ബൗടിക്യൂ സ്വന്തമായി നടത്തുന്ന ആരതി ബിസിനസിനൊപ്പം അഭിനയലോകത്തും സജീവമാണ്. തെലുങ്കിൽ രണ്ട് സിനിമകളും തമിവിൽ ഒരു പടവും ചെയ്തിട്ടുണ്ട്. എന്നാൽ റോബിനുമായ വാർത്തകളാണ് ആരതിയെ വൈറലാക്കിയത്.

റോബിനെ അഭിമുഖം ചെയ്യാൻ വന്ന ആരതി അവതാരികരിൽ ഒരാളായിരുന്നു. തുടക്കം മുതലേ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെതന്നെ നോക്കിയിരിക്കുയായിരുന്നു. അവിടെവെച്ചായിരുന്നു എല്ലാത്തിനും തുടക്കം . ഇക്കഴിഞ്ഞ ദിവസം താൻ കമ്മിറ്റഡാണന്നും ആരതിപ്പൊടി ആണ് ആ പെൺകുട്ടിയെന്നും റോബിൻ തന്നെയാണ് വെളിപ്പെടുത്തിയത്.