ലോകേഷ്ക നകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. സാധാരണയായി സിനിമകള്‍  റിലീസിനു മുൻപ്  ഹൈപ്പ് നേടുന്നത് പല കാരണങ്ങളാലാവാം. ഒന്നുകിൽ  ഒരു സൂപ്പര്‍താരവും ജനപ്രിയ സംവിധായകനും ഒന്നിക്കുന്നതോ, ത്രിക്കത്താ കൃത്തോ സംവിധായകനോ ഒന്നിക്കുന്നതോ ഒക്കെയാണ്. അതിൽ സൂപ്പർതാരവും സൂപ്പർ സംവിധായകനും  ഒന്നിക്കുന്നതാണ് അത്തരം ചിത്രങ്ങളുടെ ക്ലാസിക് കോമ്പിനേഷന്‍. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അത്തരം കോമ്പിനേഷനിലൂടെ പ്രീ റിലീസ് ഹൈപ്പില്‍ പുതിയ ഉയരങ്ങള്‍ നേടിയിരിക്കുന്നത് തമിഴ് ചിത്രം ലിയോ ആണ്. കൈതിയും വിക്രവുമൊക്കെ ഒരുക്കിയ ലോകേഷ് കനകരാജ് തമിഴ് സിനിമയില്‍ ആരാധകരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ലിയോയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകം. ലോകേഷും വിജയിയും മുന്‍പ് മാസ്റ്ററിലും ഒന്നിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം ഹൈപ്പ് അതിന് ഉണ്ടായിരുന്നില്ല. വിക്രം എന്ന, കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ലിയോയുടെ ഹൈപ്പ്. ഒപ്പം ഇത് എല്‍സിയുവിലെ  മൂന്നാം ചിത്രം ആയിരിക്കുമോ എന്ന ആകാംക്ഷയും. അതേതായാലും അഡ്വാന്‍സ് ബുക്കിംഗില്‍ സമീപകാലത്തെങ്ങും സമാനതകളില്ലാത്ത നേട്ടം കൊയ്യുകയാണ് ചിത്രം.റെക്കോഡ് വേഗത്തിലാണ് സിനിമയുടെ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ബുക്കിങ് സൈറ്റുകളെ പോലും തകര്‍ക്കുന്ന രീതിയിലാണ് ലിയോ ടിക്കറ്റുകള്‍ വിറ്റ് ഒഴിയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രീ റിലീസ് ബുക്കിംഗിലൂടെ ആദ്യ വാരാന്ത്യ കളക്ഷനില്‍ ഇതിനകം തന്നെ ചിത്രം 100 കോടി നേടിയതായാണ് റിപ്പോര്‍ട്ട്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഒക്ടോബര്‍ 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ അതായത്വ്യാ റിലീസ് ചെയ്യുന്ന  വ്യാഴം മുതല്‍ ഞായര്‍ വരെ അഡ്വാന്‍സ് ബുക്കിംഗിലൂടെ തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 24.6 കോടിയാണ്. കര്‍ണാടകത്തില്‍ നിന്ന് 9.9 കോടിയും കേരളത്തില്‍ നിന്ന് 9.7 കോടിയും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 80 ലക്ഷവും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 6.6 മില്യണ്‍ ഡോളറും അതായത് 55.1 കോടി രൂപ. കേരളത്തില്‍ ആദ്യ ദിനം പ്രമുഖ സെന്‍ററുകളില്‍ ഇതിനകം തന്നെ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്.

പ്രീ ബുക്കിംഗുകളെ വെച്ച് നോക്കിയാൽ കുറഞ്ഞത് 10 കോടിയെങ്കിലും ആദ്യ ദിനം ചിത്രം നേടുമെന്ന് കേരള ബോക്സോഫീസ്കണക്കുകൾ . ചിത്രം 650 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം 4000-ന് അടുത്തുള്ള ഷോകളായിരിക്കും ഉണ്ടായിരിക്കുക. അതേസമയം റിലീസിന്  മണിക്കൂറുകളാ മാത്രം  ശേഷിക്കെയാണ് ഇതറത്തിലുള്ള പ്രതികരണമെന്നത് ഓര്‍ക്കണം. ആദ്യ പ്രദര്‍ശനങ്ങളില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം കോളിവുഡില്‍ നിന്നുള്ള എക്കാലത്തെയും വിജയചിത്രം ആവാനുള്ള സാധ്യതയുണ്ട് ലിയോ.   കേരളത്തില്‍ ഉള്‍പ്പടെ ലിയോയുടെ ആദ്യ ഷോ തുടങ്ങുന്നത് രാവിലെ 4മണിക്കാണ്.സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എന്തായാലും ലോകേഷ് കനകരാജ് എന്ത് മാജിക്കാണ് കാത്ത് വെച്ചിരിക്കുന്നതെന്ന് അറിയാൻ ഇനി പ്രേക്ഷകർക്ക്ളുമണിക്കൂറുകളുടെ ടെ ദൈർഘ്യം മാത്രമാണുള്ളത്.