പ്രഖ്യാപനം മുതൽ തന്നെ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് താരം ദളപതി വിജയുടെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ലിയോ. റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രം ലിയോയുടെ ചർച്ചകളിലാണ് തെന്നിന്ത്യ ഇപ്പോൾ. ലിയോയുടെ ഓരോ വിശേഷവും ആഘോഷമാകുകയാണ്. എന്നാൽ റിലീസ് തീയതി അടുത്തു വരുമ്പോഴും വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ വിവാദങ്ങളിൽ നിന്ന് മാറുന്ന ലക്ഷണമില്ല എന്നാണ് കാണാൻ കഴിയുന്നത്. പണിയെടുത്തതിന് പണം കിട്ടിയില്ല എന്ന പരാതിയുമായി ചിത്രത്തിലെ ഗാനരംഗത്തിൽ അഭിനയിച്ച ബാക്ക്ഗ്രൗണ്ട് ഡാൻസേഴ്സ് രംഗത്തെത്തിയതാണ് ലിയോയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വിവാദം. അതേസമയം ഈ വിഷയത്തിൽ ലിയോയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോയെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരിക്കുകയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ. അനിരുദ്ധ് ഈണമിട്ട് വിജയ് ആലപിച്ച നാൻ റെഡി എന്ന ഗാനം വിവാദച്ചുഴിയിൽ അകപ്പെടുന്നത് ഇതാദ്യമായല്ല. ചിത്രത്തിൽ വിജയ് ആലപിച്ച നാ റെഡി എന്ന ഗാനം പുകവലിയെയും ലഹരിമരുന്നുകളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഈ ഗാനം ഇതിനുമുമ്പ് കേട്ട പഴി. ഇവര്‍ രംഗത്തെത്തിയിരുന്നു, തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഗാനത്തിലെ വരികള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഗാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അനൈത്ത് മക്കള്‍ അരസില്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഗാനത്തിലെ വരികള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിൽ നിന്ന് ഒരുവിധം തലയൂരി വന്നപ്പോഴാണ് നിർമാതാക്കൾക്കെതിരെ ബാക്ക്ഗ്രൗണ്ട് ഡാൻസേഴ്സ് എത്തിയത്. 2000 നർത്തകരാണ് നാൻ റെഡി എന്ന ഗാനത്തിൽ വിജയ്ക്കൊപ്പം അണിനിരന്നത് ഇക്കൂട്ടത്തിലെ റിയാസ് അഹമ്മദ് എന്ന നർത്തകനാണ് നൃത്തം ചെയ്തതിന് പലർക്കും മുഴുവൻ പ്രതിഫലം ലഭിച്ചില്ല എന്ന പരാതിയുമായെത്തിയത്. ചില നർത്തകർ സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ഓഫീസിൽ നേരിട്ടെത്തി പണം ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ഡാൻസേഴ്സ് യൂണിയനിൽ രജിസ്റ്റർ ചെയ്ത എല്ലാ നർത്തകർക്കും പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് നിർമാണക്കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ നർത്തകർ ഇക്കാര്യത്തിൽ തൃപ്തരായില്ല. തുടർന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആർ.കെ. സെൽവമണി പ്രസ്താവന പുറത്തിറക്കി. നൽകാനുള്ള മുഴുവൻ തുകയും നർത്തകർക്ക് നൽകിയിട്ടുണ്ടെന്നാണ് ഈ പ്രസ്താവനയിലും പറയുന്നത്. അതേ സമയം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടപ്പോൾ ട്രെയിലറിലെ 1 മിനിറ്റ് 46 സെക്കന്റ് പിന്നിടുന്ന ഭാഗത്ത് വിജയ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഡയലോഗ് പറയുന്നുവെന്ന് ആരോപിച്ചും രാജേശ്വരി പ്രിയ രംഗത്ത് വന്നിരുന്നു. സെൻസര്‍ ബോര്‍ഡ് വിജയ്‍യുടെ ലിയോയില്‍ വരുത്തിയ മാറ്റങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. പ്രധാനമായും 13 മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ടാക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. വിജയ്‍യുടെ ലിയോയില്‍ ചില വയലൻസ് രംഗങ്ങള്‍ കുറയ്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. വിജയ്‍യുടെ ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ചേര്‍ത്തതടക്കം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ലിയോ. ചിത്രത്തില്‍ നായിക ആയെത്തുന്നത് തൃഷയാണ്. വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ എത്തുന്നത് എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ട്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സർജ, അമൻസൂർ അലിഖാന്, ബാബു ആന്റണി, മനോബാല, മിഷ്‌കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ലോകേഷ്-വിജയ് കൂട്ടു കെട്ടിലെത്തുന്ന ലിയോ തമിഴിന് പുറമെ തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പ്രദർശിപ്പിക്കും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനി സാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ചിത്രം ഈ മാസം 19ന് തീയേറ്ററുകളിൽ എത്തും.
