Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പതിനാല് വർഷത്തോളം തന്റെ അമ്മ ജീവിച്ചിരുപ്പുണ്ടന്നുപോലും അറിഞ്ഞില്ല; അമ്മക്ക് തന്നോട് സ്നേഹമില്ലന്നു നടി ലക്ഷ്മിപ്രിയ

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരം ആണ് ലക്ഷ്മി പ്രിയ. ഒരു നായികമാത്രം അല്ല താരം ഒരു എഴുത്തുകാരിയാണെന്നു കൂടി തെളിയിച്ചു കഴിഞ്ഞു. ഒരു സിനിമക്ക് വേണ്ടി തിരകഥ എഴുതുന്ന തിരക്കിൽ ആണ് ലക്ഷ്മി. തന്റെ ഭർത്താവിനെ കുറിച്ചും,വിവാഹത്തെകുറിച്ചു പറഞ്ഞട്ടുണ്ടെങ്കിലും ഇപ്പോൾ താരം തന്റെ അമ്മയെ കുറിച്ച് പറയുകയാണ്. എം ജി ശ്രീകുമാർ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരുപാടിയിൽ ആണ് ലക്ഷ്മി ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. പതിനാലു വര്ഷത്തോളം തന്റെ അമ്മ് ജീവിച്ചിരിപ്പുണ്ടെന്നുള്ള കാര്യം താൻ അറിഞ്ഞിരുന്നില്ല. ചേച്ചിമാരെ പോലെ അമ്മക്ക് തന്നെ സ്നേഹിക്കാൻ കഴിയാത്തതുകൊണ്ടു ഇപ്പോൾ അമ്മയുമായി യാതൊരു കോണ്ടാക്റ്റും ഇല്ലെന്നു നടി പറയുന്നു.

അച്ഛനെ ഞാൻ കണുന്നതു തന്റെ പതിനാറാമത്തെ വയസിൽ ആയിരുന്നു . അതും വിവാഹത്തിന് മുൻപ്. തന്റെ വിവാഹക്കാര്യം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടില്ല. അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. എന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ഞാന്‍ അറിയുന്നത്. അത്രയും വര്‍ഷം അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് അച്ഛന്റെ ഫാമിലി എന്നെ വളര്‍ത്തിയത്.അവർ വേര്പിരിഞ്ഞതുകൊണ്ടു ഞാൻ അമ്മയെ കാണുവാൻ ശ്രെമിക്കുമോ എന്ന് വിചാരിച്ചിട്ട് ആയിരിക്കും അവർ എന്നിൽ നിന്നും മറച്ചു പിടിച്ചതു. എനിക്ക് രണ്ടര വയുസുള്ളപ്പോൾ അമ്മ മരിച്ചു എന്നാണ് അവർ പറഞ്ഞതു.

പിന്നീട് അമ്മയുണ്ടെന്നു ഞാൻ അറിഞ്ഞപ്പോൾ എനിക്ക് വളരെ ഷോക്കായി മാറി. പിന്നീട് ഞാൻ അമ്മയെ അന്വേഷിച്ചു കണ്ടു പിടിച്ചു എന്നാൽ എന്റെ അമ്മക്ക് ചേച്ചിമാരെ പോലെ എന്നെ ഉൾക്കൊള്ളൻ കഴിഞ്ഞില്ല. വളരെ മോശമായിട്ടാണ് എന്നോട് പെരുമാറിയത്. എട്ടുവർഷം മുൻപ് വിളിച്ചപ്പോളും ദേഷ്യപ്പെട്ടു സംസാരിച്ചു ഇനിയും മേലാൽ വിളിക്കില്ല എന്ന് പറഞ്ഞാണ് ഞാൻ ഫോൺ വെച്ചത്.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

ആദ്യ ദിവസം മുതലെ ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ലക്ഷ്മിയുടെ പെരുമാറ്റവും രീതികളുമായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പ്രശ്‌നമായത്. ലക്ഷ്മി മറ്റുള്ളവരില്‍ അധികാരം കാണിക്കുന്നു എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്.എന്നാൽ കഴിഞ്ഞ ദിവസം ‘മോളെ’...

Advertisement