ഇന്ത്യൻ സംഗീതലോകത്തെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു ഗായിക ലതാമങ്കേഷ്കറിന്റെ വിയോഗം. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഹോസ്പിറ്റലിൽ ആയിരുന്നു തുടർന്ന് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.ലതാമങ്കേഷ്കറിന്റെ ആദ്യത്തെ മലയാള സിനിമ ഗാനം ആയിരുന്നു നെല്ല് എന്ന ചിത്രത്തിലെ കദളി ചെങ്കദളി എന്ന ഗാനം. പിന്നീട് ഒരു ഗാനവും മലയാളത്തിൽ ആലപിച്ചിട്ടെല്ലിനെങ്കിലും മലയാള സംഗീത ലോക്‌വുമായി നല്ല ഒരു ബന്ധം പുലർത്തിയിരുന്നു. ഇപ്പോൾ ലതാമങ്കേഷ്കറിനെ കുറിച്ച് ഓര്മ പങ്കു വെക്കുകയാണ് ഗായകൻ എം ജി ശ്രീകുമാർ .

ലത ജിയെ സംഗീത സംവിധായകൻ എആർ റഹ്മാന്റെ സ്റ്റുഡിയോയിൽ വെച്ച് കണ്ട സംഭവമായിരുന്നു എംജി പങ്കുവെച്ചത്. ദിൽ സെ എന്ന ചിത്രത്തിലെ പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ മുന്തിരി മുത്തൊലി ചിന്തിക്കോ എന്ന ഗാനം ആലിക്കാൻ വേണ്ടിയായിരുന്നു ചെന്നൈയിലെ സ്റ്റുഡിയോയിൽ എത്തിയത്. എം ജി യുടെ വാക്കുകൾ .. ഒട്ടും പ്രതീഷിക്കാതെയാണ് നമ്മുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ഉണ്ടാകുന്നത്. അന്ന് ഞാൻ ഗിരീഷ് പുത്തഞ്ചേരിയോടൊപ്പം ചെന്നയിൽ റെക്കോർഡിങ്ങിൽ ആയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു റഹ്മാന് വേണ്ടി ഒരു എട്ടു വരി എഴുതിക്കൊണ്ടിരിക്കുകയാണെന്നു. എനിക്കും അന്ന് റഹമാനെ അറിയാമായിരുന്നു അതുകൊണ്ട് ഞാനും കൂടെ വരാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്റെആഗ്രഹം റഹുമാനോട് ഒരു ഹായ് പറയണം എന്നായിരുന്നു.ഞാൻ സ്റ്റുഡിയോയിൽ എത്തിയപ്പോൾ അദ്ദേഹം ചോദിച്ചു ഇന്ന് ഒരുമണിക്ക് ഫ്രീ ആണോ എന്ന് .പത്തു മിനിറ്റുകൊണ്ട് ആ എട്ടു വരികൾ പാടുന്നു. ഈ ചെറിയ സമയത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് ഞാൻ ഇപ്പോഴും ഓർക്കാറുണ്ടെന്ന് എംജി പറയുന്നു.അന്ന് തന്റെ ഭാഗം പാടി ഇറങ്ങിയ സമയത്തായിരുന്നു ലത ജി തന്നെ മുന്നിൽ എത്തുന്നത്. താൻ അവരുടെ അനുഗ്രഹം വാങ്ങാനായി ചെന്നു. കൂടെ ഉണ്ടായിരുന്ന ആരോ പറഞ്ഞു മലയാളത്തിലെ പുതിയ ഗായകനാണ്. വെരി ഗുഡ് വെരി ഗുഡ്എന്ന് ലതാജി പറഞ്ഞു.പിന്നീട് ലതാജിയെ കാണുമ്പോള് ചോദിക്കുമായിരുന്നു ഹൌ ആർ യു ബെട്ടെ എന്ന് അതൊരു വലിയ അനുഭവം ആയിരുന്നു എം ജി ശ്രീകുമാർ പറയുന്നു.