മലയാളത്തിന്റെ സൂപർ സ്റ്റാർ മോഹൻലാൽ സംവിധാനം ചെയ്ത് ചിത്രമാണ് ബറോസ്‌. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമാണ് ഇത്. മികച്ച ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനായി മോഹൻലാൽ ആണ്.ഏകദേശം നാനൂറു വര്ഷം പഴക്കമുള്ള ഒരു നിധി കാക്കുന്ന ഒരു ഭൂതത്തിന്റെ റോളിലാണ് മോഹൻലാൽ എത്തുന്നത്. രണ്ടായിരത്തി ഇരുപത്തിയൊന്നു ഡിസംബറിൽ തുടങ്ങിയ ചിത്രം ഇപ്പോൾ കേരളത്തിൽ അവസാന ഷെഡ്യുളിലേക്ക് കടക്കുകയാണ്. ഈ ചിത്രത്തിന്റെ അവസാന ഷെഡ്യുൾ ഗോവയിൽ ഏപ്രിൽ ഇരുപത്തിഏഴിനെ തുടങ്ങുന്നു.


ഈ ഷൂട്ടിംഗ് ഗോവയിൽ മെയ് പത്തുവരെ ഉണ്ടെന്നാണ് റിപ്പോർട്ട്. അതോടു ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക്. ഫോർട്ട് കൊച്ചിയിൽ തീർത്ത വലിയ സെറ്റിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് ,ഇപ്പോൾ ഗോവയിലും അതുപോലെ മികച്ച സെറ്റുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒട്ടേറെ വിദേശ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.


ചിത്രത്തിന്റ ക്യാമറാമാൻ സന്തോഷ് ശിവൻ. എഡിറ്റിംഗ് ശ്രീ കർ പ്രസാദ്, ആശിർവാദ് പ്രോഡക്‌ഷന്റെ ബാനറിൽ ആന്റണി പെരുമ്പവൂര് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് ഡയരക്ടർ ലിഡിയൻ നാദസ്വരം ആണ്. ചിത്രങ്ങൾ ഒരുക്കിയത് ജിജോ പൊന്നൂസ്.