മലയാള സിനിമയിൽ നിരവധി ബാല താര വേഷങ്ങളിൽ എത്തി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ആണ് യദു കൃഷ്ണൻ. സിനിമകളിൽ ഒട്ടുമിക്ക കഥാപാത്രങ്ങൾ ചെയ്യ്തിട്ടുള്ളതും മോഹന്ലാലിനോടൊപ്പമായിരുന്നു. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യ്ത നടൻ ഈ അടുത്തിടക്കാണ്  തന്റെ അമ്മ മരിച്ചു എന്നുള്ള വാർത്ത പുറത്തു വിട്ടത്. നിരവധി ആരാധകരും, സഹപ്രവർത്തകരും ഈ ദുഃഖത്തിൽ പങ്കു ചേരുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തു എത്തിയിരുന്നു,

തന്റെ അമ്മയെ കുറിച്ചുള്ള ഒരു കുറിപ്പും താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്, താരത്തിന്റെ ആ കുറിപ്പ് ഇങ്ങനെ..എന്റെ അമ്മയുടെ വത്സല്യവും, സ്നേഹവും ഇനിയും ഓർമ്മകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് അഞ്ചു ദിവസം ആയി. എന്റെ ശാരീരികവും, മാനസികവുമായ ശക്തി അമ്മ ആയിരുന്നു. എന്നെ ഊണിലും, ഉറക്കത്തിലും ഓർത്തിരുന്ന ആൾ, ഞാൻ യാത്ര പോകുമ്പോൾ ഓരോ മണിക്കൂറും അമ്മ മോനെ നീ എവിടെ എത്തി എന്ന് അന്വേഷിക്കുമായിരുന്നു , നീ വല്ലതും കഴിച്ചോ എന്നുള്ള കരുതൽ, ഇനിയും എനിക്കു അങ്ങനെയുള്ള എന്റെ അമ്മയുടെ സാമീപ്യമില്ല എന്നറിയുമ്പോൾ

എന്റെ അമ്മയുടെ ആത്മ ശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം, അതുപോലെ എന്റെ അമ്മ പറയാറുണ്ട് അമ്മ മരിച്ചാലും എനോടൊപ്പം  കൂടെ എന്നുമുണ്ടാകും എന്നും അമ്മ പറയും യദുകൃഷ്ണൻ കുറിച്ച്. താരത്തിന്റെ ഈ കുറിപ്പ് കണ്ടു സഹപ്രവർത്തകരെല്ലാം തന്നെ തങ്ങൾക്കും ഇതിൽ സങ്കടം ഉണ്ടെന്നു അറിയിച്ചെത്തിയിരുന്നു, ഒപ്പം ആരാധകരും.