മലയാളസിനിമകളിൽ നായകനായും,പ്രതിനായകനായും അഭിനയിച്ച നടൻ ആണ് ലാലു അലക്സ്.ഇപ്പോൾ തന്റെ തുടക്കകാലത്തുണ്ടായ ലാലു അലക്സ് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്. തന്റെ ആദ്യ സിനിമയിൽ വില്ലനായി എത്തിആ ചിത്രത്തലെ നായകനായ പ്രേം നസീറിനെ കോളർ പിടിച്ചു പൊക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു ലാലു അലക്സ് വനിതക്ക് നൽകിയ അഭിമുഖ്ത്തിൽ ആണ് ഇത് വ്യക്തമാക്കുന്നത്. സിനിമകളിൽ ആരധനയോടു കണ്ടിരുന്ന ആളിനെ കോളറിന് പിടിച്ചു പൊക്കുന്ന സീൻ വന്നപ്പോൾ ഒന്ന് ശങ്കിച്ചു എന്നാൽ അദ്ദേഹം തന്നെ അടുത്ത് വിളിച്ചു എന്നോട് പറഞ്ഞു അതൊന്നും കുഴപ്പമില്ല ആപ്പോളാണ് തനിക്കുണ്ടായ ആ ശങ്ക മാറിയത്. എന്ന് ലാലു അലക്സ് പറയുന്നു.

ഈ ഗാനം മറക്കുമോ ആണ് എന്റെ ആദ്യ സിനിമയെന്നാണ് ലാലു അലക്‌സ് പറയുന്നത്. സിനിമ തുടങ്ങുമ്പോള്‍ മഞ്ഞ അക്ഷരത്തില്‍ അലക്‌സ് എന്നെഴുതിയത് കാണുമ്പോള്‍ ഇന്നും രോമാഞ്ചം ആണ്. ഏതു തുടക്കക്കാരനും കൊതിക്കുന്ന വേഷം ഗ്രാമത്തിലെ റൗഡിയായ വിക്രമന്‍. ഒരു ചായക്കട സീനില്‍ വച്ചാണ് നസീര്‍ സാറിനെ കോളറില്‍ പിടിച്ചു പൊക്കുന്നത്. വീട്ടുകാരെ കുറിച്ച് പറയരുതെന്ന് നസീര്‍ സാറിന്റെ ഡയലോഗ്. പറഞ്ഞാല്‍ നീ എന്ത് ചെയ്യുമെടാ എന്ന് ചോദിച്ച് എഴുന്നേറ്റു അടുത്തു ചെന്ന് ഞാന്‍ കോളറില്‍ പിടിക്കണം. എന്നാൽ നസിർ സാറിനെ തീയറ്ററിൽ കണ്ടു ആരാധനയോടു കൈയടിച്ച പയ്യൻ എടാ എന്ന് വിളിക്കുകയും, കോളറിൽ പിടിച്ചു പൊക്കുകയും ചെയ്യണം എന്ന് .

അങ്ങനെ ശങ്കിച്ചു നിന്ന എന്നെ നസീര്‍ അടുത്ത് വിളിച്ചു പറഞ്ഞു. അസ്സേ പിടിച്ചു പൊക്കിക്കോ. പിന്നെ രണ്ടും കല്‍പ്പിച്ച് കോളറില്‍ പിടിച്ച് ഒറ്റ പൊക്ക്. അന്ന് വില്ലന്‍ ആയതാണ്. പിന്നെ അടി കൊടുത്തും വാങ്ങിയും കുറേ കഴിഞ്ഞപ്പോള്‍ ചിരിപ്പിച്ചും ഇത്രയും വര്‍ഷമായെന്ന് താരം പറയുന്നു.