മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും, നടൻ ബിജു മേനോനും അഭിനയിക്കുന്ന ചിത്രം ആണ് ലളിതം, സുന്ദരം. നടനും മഞ്ജുവിന്റെ സഹോദരനുമായ മധു വാര്യർ സംവിധാനം ചെയ്ത് ഈ ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യ്തു .മാർച്ച് 18 നെ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ തിയറ്ററുകളിലെത്തും.ഒരു പക്കാ ഫാമിലി ഇന്റെർറ്റൈനെർ ചിത്രമായി ആണ് ഇതിന്റെ ട്രയിലർ സൂചിപ്പിക്കുന്നുത്.

സൈജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.ണ്ണെഴുതിപൊട്ടും തൊട്ടിനുശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ‘ലളിതം സുന്ദരം.’ മഞ്ജു വാര്യർ പ്രൊഡക്‌ഷൻസ്,സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്നാണ് നിർമാണം.

ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. പ്രമോദ് മോഹൻ തിരക്കഥ, സംഭാഷണങ്ങൾ എന്നിവയെഴുതിയ ഈ ചിത്രത്തിന്റെ എഡിറ്റർ ലിജോ പോളും ഇതിനു സംഗീതമൊരുക്കിയത് ബിജിബാലുമാണ്. ഇതിലെ ഒരു ഗാനം കുറച്ചു ദിവസം മുന്നേ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്യ്തു.