Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കുറച്ച് നാൾ കൂടി കാത്തിരുന്നാൽ ഫ്രീ ആയി കിട്ടും, എന്നാൽ നമ്മൾ കാശ് കൊടുത്തെടുത്താൽ അത് അർഹത പെട്ടവർക്ക് കിട്ടും

സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തയായ ലക്ഷ്മി പ്രിയയെ മലായളികൾക്ക് ഏറെ ഇഷ്ട്ടമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണു ലക്ഷ്മിക്ക് ഒരു ജനിച്ചത് മാതംഗി എന്നാണ് കുഞ്ഞിന്റെ പേര്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താൻ വാക്സിൻ എടുത്ത വിവരം എല്ലാവരെയും അറിയിച്ചിരിക്കുകയാണ് താരം. വാക്സിൻ എടുക്കുന്നത് തന്റെ ചിത്രത്തിനൊപ്പമാണ് താരം  പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്‌സിൻ ലഭിയ്ക്കുമല്ലോ എന്ന് പറഞ്ഞാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അങ്ങനെ വാക്സിൻ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു.കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം.നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്‌സിൻ ലഭിയ്ക്കുമല്ലോ. കൊവിഷീൽഡ് ആണ്.ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാൽ വെളുപ്പിന് നാല് മണി മുതൽ എനിക്ക് ചെറിയ പനിയുണ്ട്. ഇൻജെക്ഷൻ എടുത്ത കൈക്ക് ചെറിയ വേദനയും.മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അപ്പൊ തീർച്ചയായും നിങ്ങളുടെ ടേൺ വരുമ്പോൾ വാക്‌സിനേഷന് വിധേയമാവുമല്ലോ? വേഗത്തിൽ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ ഓരോരുത്തർക്കും കഴിയട്ടെ. ലക്ഷ്മി പ്രിയ

Advertisement. Scroll to continue reading.

You May Also Like

Advertisement