Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇത്രയും ദിവസത്തെ തിരക്കിന് കാരണം ഇതായിരുന്നു, സന്തോഷം പങ്കുവെച്ച് ലക്ഷ്മിപ്രിയ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്‌മി പ്രിയ. നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ താരം സിനിമയെ കൂടാതെ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഇതിനോടകം അനേകം ചിത്രങ്ങളിൽ തന്റെ സാനിദ്യം അറിയിച്ചിട്ടില്ല താരത്തിന്റെ വ്യക്തിപരമായ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർക്ക് അത്ര പരിചിതമല്ല. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മിപ്രിയ തന്റെ അഭിപ്രായങ്ങൾ തുറന്നെഴുതാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഈ ശ്രദ്ധ നേടുന്നത്,  താൻ കുറച്ച് ദിവസങ്ങളായി വളരെ തിരക്കിൽ ആയിരുന്നു, എന്ത് കൊണ്ടായിരുന്നു താൻ ഇത്ര തിരക്കിൽ ആയത് എന്ന് പറയുകയാണ് ലക്ഷ്മി പ്രിയ.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ പ്രിയമുള്ളവരേ, കുറച്ചു ദിവസമായി എന്തായിരുന്നു ഇത്ര വലിയ തിരക്ക് എന്ന് ചോദിച്ചാൽ ഇതായിരുന്നു തിരക്ക്. അരം + അരം = കിന്നരം എന്ന പേരിൽ ആത്മ എന്ന ഞങ്ങളുടെ ടെലിവിഷൻ സംഘടനയും സൂര്യ ടീവി യും ചേർന്നാണ് ഈ ഷോ അണിയിച്ചൊരുക്കുന്നത്. നിരവധി സിനിമാ സീരിയൽ താരങ്ങൾക്കുമൊപ്പം ഞാനുമുണ്ട് അവർക്കൊപ്പം. ഇതിൽ ഏറെ അഭിമാനം എന്തെന്നാൽ ആത്മയുടെ കഷ്ട്ടത അനുഭവിയ്ക്കുന്ന താരങ്ങളെ സഹായിക്കുവാൻ ഫണ്ട്‌ കണ്ടെത്തുക എന്ന ഉദ്യമത്തിന്റെ ഭാഗമാണ് ഈ ഷോ എന്നതാണ്. ഈ ഷോ സംവിധാനം ചെയ്യുന്നത് നിരവധി സൂപ്പർ ഹിറ്റ്‌ ഷോകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചെയ്തിട്ടുള്ള ശ്രീ സെന്തിൽ ആണ്. അരം + അരം = കിന്നരവും നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം ലക്ഷ്മി പ്രിയ

Advertisement. Scroll to continue reading.

buy windows 10 education

Advertisement. Scroll to continue reading.

You May Also Like

Advertisement