Connect with us

പൊതുവായ വാർത്തകൾ

വിസ്മയയുടെ വീട്ടുകാർ ഒരു സഹതാപവും അർഹിക്കുന്നില്ല, അവരും ഇതിനു ഉത്തര വാദികളാണ്

Published

on

സ്ത്രീധനത്തിന്റെ പേരിൽ കൊടും ക്രൂരത നേരിട്ട് മരണപ്പെട്ട വിസ്മയക്ക് നീതി ലഭിക്കുവാനുള്ള പോരാട്ടത്തിൽ ആണ് നിയമവും വിസ്മയെ സ്നേഹിക്കുന്നവരും, നിരവധി പേരാണ് വിസ്മയയുടെ മരണത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ച് എത്തിയത്, ഇപ്പോൾ വിസ്മയയുടെ മരണത്തില്‍ അവളുടെ വീട്ടുകാരും തുല്യ പങ്കാളികളാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. അവർ ഒരു സഹതാപവും അർഹിക്കുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്. വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല. ഇതെഴുതുമ്ബോള്‍ കൈ വിറച്ചു. പത്തു വര്‍ഷത്തോളം എനിക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ആ യാത്ര പോലെ വേദനിപ്പിച്ച മറ്റൊന്നില്ല.സമാനതകള്‍ ഇല്ലാത്ത ക്രൂരതകള്‍ അറിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും എന്റെ അമ്മ എന്നെ വീട്ടിലേക്ക് സ്വാഗതം ചെയ്തിട്ടില്ല. ഒരിക്കല്‍ പോലും. എന്റെ എല്ലാ വളര്‍ച്ചക്കും അമ്മ എതിരാണ്.

ഞാന്‍ എന്ത് ചെയ്താലുംഅതിലെ അപകടം ചൂണ്ടി കാണിച്ചു അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ‘അമ്മ ശ്രമിക്കാറുണ്ട്. പരിഹസിക്കുകയും പുഛിക്കുകയും ചെയ്തിട്ടുണ്ട്. അത്രയധികം സ്നേഹം അവര്‍ക്കെന്നോട് ഉണ്ടായിരുന്നു എന്നെ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്. എനിക്ക് ജോലി ചെയ്യാതെ ജീവിക്കാന്‍ വേണ്ടതെല്ലാം തന്നിട്ടുണ്ട്. ഇന്നും ഒരു വാഴക്കുല പഴുത്താല്‍ അതെങ്ങനെ മക്കള്‍ക്ക് എത്തിക്കാം എന്ന് അവര്‍ വേവലാതി പ്പെടാറുണ്ട്. മക്കള്‍ പുറത്തു നിന്ന് വെളിച്ചെണ്ണയോ മഞ്ഞള്‍പ്പൊടിയോ വാങ്ങുമെന്ന് ആശങ്ക കൊണ്ട് അതെല്ലാം എത്തിക്കാറുണ്ട്.

കൊച്ചുമക്കള്‍ ക്ക് പണം ഫിക്സഡ് ഡെപ്പോസിറ്റ് ആയി നല്‍കാറുണ്ട്.​അവര്‍ക്കു പനി വന്നാല്‍ പേടിച്ചു വിറക്കാറുണ്ട്. മുരുകാ മുരുകാ എന്ന് ജപിച്ചു അവരുടെ അടുത്ത് നിന്ന് മാറാതെ നിന്നിട്ടുണ്ട്. മറ്റെല്ലാം പഠിപ്പിച്ചു. ജീവിതം ഭര്‍ത്താവിനും മക്കള്‍ക്കും അടിമപ്പണി ചെയ്യാനുള്ളതാണെന്ന വിശ്വാസം ‘അമ്മ കാത്തു സൂക്ഷിക്കുന്നു. അമ്മയെ മറികടക്കുകയായിരുന്നു അതിജീവനത്തിന്റെ ആദ്യ പടി. എനിക്കെന്തെങ്കിലും വന്നാല്‍ ‘അമ്മ ആ ഇരുപ്പില്‍ മരിച്ചു പോകുമെന്ന് അറിയാം എങ്കിലും പെണ്മക്കളെ വലിയ ഉദ്യോഗസ്ഥരായ മരുമക്കളുടെ അടിമപ്പണിക്കാരായി കാണുന്ന ‘അമ്മ തന്നെ ആയിരുന്നു അവര്‍. പാവം. നാട്ടുകാരെ പേടിച്ചു ജീവിച്ച ഒരു പാവം.

Advertisement

പൊതുവായ വാർത്തകൾ

തൃക്കാക്കരയിൽ യുഡിഫ് ആറാടുകയാണോ…..

Published

on

തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടരുന്നു. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ് എന്നാൽ 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിചിരിക്കുന്നു.എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌.11 മണിക്ക് അന്തിമഫലം പ്രഖ്യാപിക്കാനാകും. 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത് 239 ബൂത്തുകളിലായി.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വലിയ മുന്നേറ്റം.

Uma thomas

എന്നാൽ ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.എല്‍ഡിഎഫിന് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് അഞ്ചാം റൗണ്ടില്‍ മാത്രമാണ്. ഉമ്മ തോമസ് ആണ് ലീഡ് മുന്നിൽ നില്കുന്നത്. ഉമ്മയുടെ സമീപനനമാണ് ജനങ്ങൾ ഏറ്റെടുത്തത് എന്ന് തന്നെ പറയാം.തൃക്കാക്കരകാർക്ക് അഭിനന്ദനം ഈ വിധി കർദ്ദിനാളിൻ്റെ സ്ഥാനാർത്ഥി കെ റെയിൽ കെ വി തോമസ് എന്നിവർക്കെതിരെയുള്ള കേരള ജനതയുടെ വിധി.​കെ റെയിൽ ന് കിട്ടിയ വമ്പൻ തിരിച്ചടി ഇത് മുൻപോട്ട് ഒരു ട്രെൻഡ് ആയി മാറും എന്ന് തന്നെ പറയാം .12850 ആണ് ഇപ്പോൾ ഉമ്മ ലീഡ് ചെയുന്നത്.തൃക്കാക്കര ഉമ്മക്കൊപ്പം നിൽക്കുമോ… ഇനി നിമിഷങ്ങൾ മാത്രം വിധി അറിയാൻ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനു ലഭിച്ച ഭൂരിപക്ഷം ഇക്കുറി കിട്ടുമെന്ന് ഉറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്ന് തന്നെ പറയാം.പോളിങ് കുറഞ്ഞ സാഹചര്യത്തില്‍ നേതാക്കള്‍ക്ക് ആത്മവിശ്വാസമില്ല.കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ മൂഡിലാണ്, ആഘോഷം തുടങ്ങി. തൃക്കാക്കരയിൽ യുഡിഎഫ് ലീഡ് നേടിയത് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാണെന്ന് പറയാം.30,780 മുന്നിൽ നിൽക്കുകയാണ് ഉമ്മ തോമസ് എത്തിയിരിക്കുകയോയാണ് .

Joe joseph

 

 

 

 

Continue Reading

Latest News

Trending