എന്താണ് ബിഗ് ബോസ്സിൽ നടക്കുന്നത് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നു.ബിഗ് ബോസ് ഇനിയും ഏതാനും ആഴ്ചകൾ മാത്രം ആണ് ഉള്ളത്. ആ അത്രയും ദിവസം കൂടി തുടരും എന്ന വാശിപ്പുറത്താണ് മത്സരാർത്ഥികൾ. ഇതിനായി പല തന്ത്രങ്ങളും മെനയുകയാണ് അവർ. മത്സരാർത്ഥികൾ ഓരോരുത്തരും ആദ്യം തന്നെ ബിഗ് ബോസ്സിൽ എത്തിയപ്പോൾ സൗഹൃദങ്ങൾ പോലും വേണ്ടാന്നു വെച്ചാണ് ഗെയിംമകളിൽ പങ്കെടുത്തിരുന്നത്. ഇപ്പോൾ ലക്ഷിമി പ്രിയ പൊട്ടിത്തെറിച്ചിരിക്കുയാണ്. താരത്തിന്റെ സകല നിയന്ത്രണങ്ങളും തെറ്റിയിരിക്കുകയാണ്. ഇപ്പോൾ തന്നെ തനിക്കു പുറത്തു പോകണം എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ലക്ഷ്മി ആവശ്യ പെട്ടിരിക്കുകയാണ്.


കഴിഞ്ഞാഴ്ച്ച നിശബ്ധയായിരുന്ന ലക്ഷ്മി ഇപ്പോൾ നിയന്ത്രണങ്ങൾ തെറ്റിയവസ്ഥയിൽ ആയിരിക്കുകയാണ്. തനിക്കു ഇപ്പോൾ പുറത്തുപോകണ൦ എന്നാവശ്യവുമായി ദില്ഷയുടയും, ധന്യയുടയും മുന്നിൽ പൊട്ടിക്കരഞ്ഞു. കാരണം റിയാസ് കഴിഞ്ഞ ദിവസത്തെ ടാസ്കിൽ ലക്ഷ്മിയോട് ഉണ്ടാക്കിയ വാക്കു തർക്കം ആണ് . ലക്ഷ്മിയുടെ പുറത്തുപോകൽ ഉണ്ടകുമോ എന്ന് മറ്റു മത്സരാർത്ഥികൾ സംശയിക്കുന്നു. ലക്ഷ്മിയും കൂടി പുറത്തുപോയാൽ അത് റിയാസിന്റെ ഒരു വിജയ൦ തന്നെയായിരിക്കും.


റിയാസ് കാരണം രണ്ടു ശക്തരായ മത്സരാർത്ഥികൾ ആണ് നേരത്തെ പുറത്തുപോയത്. മത്സരത്തിന്റെ തുടക്ക൦ മുതൽ ഇരുവരും വഴക്കുകൾ ഉണ്ടാകുമായിരുന്നു എന്നാൽ ഇപ്പോൾ അത് കടുത്തിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്കിലും ഇരുവരും പ്രശ്നങ്ങൾ ആയിരുന്നു. അതിൽ നിന്നും റിയാസ് പുറത്തുപോയിരുന്നു എന്നാൽ അതിനു കാരണക്കാരി ലക്ഷ്മിയാണെന്നാണ് റിയാസിന്റെ വിശ്വാസം. ഇതിന്റെ പേര് പറഞ്ഞുകൊണ്ട് ലക്ഷ്മിയെ പ്രകോപിതയാക്കുന്ന രീതിയിൽ റിയാസ് സംസാരിച്ചിരുന്നു. റിയാസ് സംസാരിച്ച കാര്യങ്ങൾ ലക്ഷ്മിക്ക് ഉൾകൊള്ളാൻ കഴിഞിരുന്നില്ല ലക്ഷ്മി പൊട്ടിക്കരഞ്ഞു പോയി.എന്നാൽ ഇപ്പോളത്തെ എവിക്ഷനിൽ ലക്ഷ്മിയും, റിയാസും ഇല്ല.