മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്‌മി പ്രിയ. നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ താരം സിനിമയെ കൂടാതെ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഇതിനോടകം അനേകം ചിത്രങ്ങളിൽ തന്റെ സാനിദ്യം അറിയിച്ചിട്ടില്ല താരത്തിന്റെ വ്യക്തിപരമായ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർക്ക് അത്ര പരിചിതമല്ല. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മിപ്രിയ തന്റെ അഭിപ്രായങ്ങൾ തുറന്നെഴുതാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണ്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാൻ തുടങ്ങിയതോടെ ചിരികൾ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്”, എന്നും ഒരു എഴുത്തുകാരികൂടിയായ ലക്ഷ്മി പറയുന്നു

അടുത്തിടെ ലക്ഷ്മി തന്റെ ജാതിയെ കുറിച്ച് തുറന്നെഴുതിയ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,

നീ ‘ എന്ന സംബോധന താങ്കളുടെ മാതാവിനെ വിളിക്കാറുള്ളത് ആണെന്ന് മനസ്സിലായി. അത് ആ ഹത ഭാഗ്യയെ മാത്രം വിളിക്കുക. നാട്ടിലുള്ള പെണ്ണുങ്ങളെ വിളിച്ചു സ്വന്തം സംസ്ക്കാരം പുറത്ത് കാട്ടണ്ട. 10 വയസ്സ് വരെ അല്ല,18 വയസ്സ് വരെ ഞാൻ സബീന അബ്ദുൾ ലത്തീഫ് ആയിരുന്നു. സർട്ടിഫിക്കറ്റ് പ്രകാരം ഇപ്പോഴും എന്റെ പേര് അത് തന്നെയാണ്. എന്റെ പതിനെട്ടാം വയസ്സിൽ ഞാൻ വിവാഹിതയായതും പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷിന്റെ ഭാര്യ ആയി എന്നും ഹിന്ദു മത ആചാരപ്രകാരം ആയിരുന്നു വിവാഹം എന്നും അതിന് ശേഷം ലക്ഷ്മി പ്രിയ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത് ആണ് എന്നും അതിന് ശേഷം മാത്രമാണ് ഞാൻ സിനിമയിലേക്ക് വന്നിട്ടുള്ളത് എന്നും ഈ നാട്ടിലെ ഏതു കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ഈ വിവരം പോലും അറിയാത്ത അന്തം കമ്മി സേട്ടൻ നീണ്ട പതിനെട്ടു കൊല്ലം ഉറങ്ങുകയായിരുന്നു എന്ന് കരുതട്ടെ.,

സ്വ പിതാവിനെ ഇങ്ങനെ സ്വന്തം അണികളെ കൊണ്ടു പോലും വിളിപ്പിയ്ക്കുന്നതിനു മുൻപ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നാണ് നിർത്തലാക്കിയത് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു മനസിലാക്കുക. ഞാൻ ഒറ്റയ്ക്കല്ല നൂറനാട് സിബിഎംഎച് എസ് ൽ പഠിച്ചത്. ഞാൻ പഠിച്ച കാലയളവിൽ രണ്ടായിരത്തി അഞ്ഞൂറിൽ അധികം കുട്ടികൾ പഠിച്ചിരുന്നു. ഞാൻ എഴുതുന്നത് അന്തം കമ്മികൾ മാത്രമല്ല വായിക്കുന്നത്. പൊതു സമൂഹത്തിലേക്കാണ്. അപ്പൊ താങ്കൾ കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെ കൃത്യത ഇല്ലാത്ത ഒന്നും ഞാൻ എഴുതുകയോ പറയുകയോ ഇല്ല. അതിനി ഒരുവനെ ആക്ഷേപിയ്ക്കാൻ ആണെങ്കിൽ പോലും. അതുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നുമുതൽ എന്ന് വരെ ആയിരുന്നു എന്നൊന്ന് മനസ്സിലാക്കിയിട്ട് വരിക. വെറുതെ പിതൃ സ്മരണ നടത്താൻ ഒരുമ്പെട്ടു വരാതെ. ഓക്കേ ബൈ താങ്ക്സ് എന്നായിരുന്നു ലക്ഷ്മി കുറിച്ചത്.