പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി അവതാരകയാണ് ലക്ഷ്മി നക്ഷത്ര. നിരവധി ആരാധകരുണ്ട് താരത്തിന്.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി. എല്ലാ വിശേഷങ്ങളും താരം യൂടൂബിലൂടെ പങ്കിടാറുണ്ട്ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.

നവവധുവിന്റെ ലുക്കിലാണ് വീഡിയോയില്‍ താരം എത്തിയിരിക്കുന്നത്. മെയ് 22 എന്റെ ബിഗ് ഡെ… മറക്കാതെ എല്ലാവരും വരണം….’ എന്ന തലക്കെട്ട് നല്‍കിയാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ചത്. ഈ ഒരു വിഡിയോയും ഫോട്ടോസും ഒക്കെ കണ്ടിട്ട് താരത്തിന്റെ കല്യാണം ആണെന്നാണ് എല്ലാരും വിചാരിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഈ ഒരു വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകുകയും ചെയ്‌തു.താരത്തിന് നിരവധിപേരാണ് വിവാഹ ദിന ആശംസകൾ നേർന്നു രംഗത് എത്തിയിരിക്കുന്നത്.എന്നാല്‍ സംഗതി താരത്തിന്റെ വിവാഹമോ, വിവാഹനിശ്ചയമോ ഒന്നും അല്ല. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനാണ് താരം നവവധുവായി എത്തിയത്. മെയ് 22 തീയതി ആണ് ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം. ജോസ്‌കോ ജ്വല്ലേഴ്‌സിന്റെ കിഴക്കേക്കോട്ട ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് ലക്ഷ്മി അതിഥിയായി എത്തുന്നത്. ഡയമണ്ട് ആഭരങ്ങള്‍ അണിഞ്ഞ് വെസ്റ്റേണ്‍ ലുക്കിലും ഒരു നാടന്‍ നവ വധുവിനെ പോലെയുമാണ് ലക്ഷ്മി പരസ്യത്തില്‍ എത്തുന്നത്