മിനി സ്ക്രീനിൽ പ്രേക്ഷകരുടെ പ്രീതി നേടിയ നിരവധി അവതാരകരുണ്ട്. രഞ്ജിനി ഹരിദാസും, ആര്യയും പേളി മാണിയും മിഥുൻ രമേശും അശ്വതി ശ്രീകാന്തും ജ്യുവൽ മേരിയുമൊക്കെ അക്കൂട്ടത്തിലുള്ളവരാണ്. അതോടൊപ്പം മിനി സ്ക്രീൻ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പടാര്‍, സ്റ്റാർ മാജിക് ആരാധകരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി. രസകരമായ അവതരണശൈലിയും സ്വതസിദ്ധമായ രീതിയുമൊക്കെയാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ്മിയെ പ്രേക്ഷകര്‍ പ്രിയപ്പെട്ടതാക്കിയത്. ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് ലക്ഷ്മി നക്ഷത്ര.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സിനെ സമ്പാദിച്ച് ഇരിക്കുകയാണ് ലക്ഷ്മി നക്ഷത്ര എന്ന അവതാരക. ഇൻസ്റ്റാ ഫാമിലി നൽകിയ സ്നേഹത്തിന് നന്ദി അറിയിച്ചു കൊണ്ടാണ് താരത്തിന്റെ ആഘോഷം. കേക്ക് കട്ട് ചെയ്ത് ഉള്ള ലക്ഷ്മി നക്ഷത്ര യുടെ ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി നക്ഷത്ര കുറിച്ചത് ഇപ്രകാരമാണ്.” ‘

ചില സ്വപ്നങ്ങൾ നേടിയെടുക്കുവാൻ വളരെയധികം പ്രയാസമാണ്. എന്നാൽ പലരുടെയും സ്നേഹവും പിന്തുണയും കൊണ്ട് അവയെല്ലാം നേടിയെടുക്കാൻ സാധിക്കും. കുറച്ചു നിമിഷങ്ങൾ നിങ്ങളോട് നന്ദി പറയുന്നതിന് വേണ്ടി എടുക്കുകയാണ്. നിങ്ങൾ എനിക്ക് ഫോളോവേഴ്സ് മാത്രമല്ല എന്റെ കുടുംബത്തെ പോലെ തന്നെയാണ്. അതുകൊണ്ട് നമുക്ക് ഒരുമിച്ച് ഈ ആഘോഷത്തിൽ പങ്കെടുക്കാം. വൺ മില്യൺ ഇൻസ്റ്റാ ഫാമിലി. ഓരോരുത്തർക്കും നിങ്ങളുടെ ചിന്നു നന്ദി അറിയിക്കുകയാണ് എന്ന് പറഞ്ഞാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.