മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ലക്ഷ്മിപ്രിയ. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി  മാറിയ താരം ഇപ്പോൾ സിനിമയിലത്ര സജീവമല്ല. എങ്കിലും സ്റ്റാർ മാജിക്കിലും സോഷ്യൽ മീഡിയയിലും ലക്ഷ്മി ഏറെ സജീവമാണ്. ഇപ്പോൾ ലക്ഷ്മിയുടെ  പുതിയ പോസ്റ്റാണ് ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്.

“മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണത്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാൻ തുടങ്ങിയതോടെ ചിരികൾ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല.” ഇങ്ങനെയാണ് ലഷ്മി തന്റെ പോസ്റ്റിൽ കുറിക്കുന്നത്.