സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളിൽ മുൻപന്തിയിൽ ഒരാളാണ് നയൻ‌താര. നയൻ‌താര ഒരു ചിത്രത്തിന് 3 കോടിയോളം രൂപയാണ് ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത്. എന്നാൽ ഒരു വർഷം ഒന്നോ രണ്ടോ സിനിമകളിൽ കൂടുതൽ ചെയ്യാറുമില്ല. അപ്പോൾ താരറാണിയുടെ വാർഷിക വരുമാനം എത്രകോടിയാണെന്ന് മനസിലാക്കാമല്ലോ?

ലേഡി സൂപ്പർ എന്നാണ് കോളിവുഡില്‍ നയന്‍താരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളെ അഭിമുഖീകരിച്ചതിന് ശേഷമാണ് നയന്‍താര ഇന്ന് കാണുന്ന പേരും പ്രശസ്തിയും നേടിയെടുത്തത്. ഒരുകാലത്ത് സെക്സി ലൂക്കിലൂടെ പ്രെത്യക്ഷപ്പെട്ട താരത്തിന് പലതരത്തിലും  വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. നയൻ സിനിമ ലോകത്തുതന്നെ ഒരു വേസ്റ്റ് ആണെന്ന് പറഞ്ഞഞ്ഞവരുണ്ട്.


നയന്‍താരയുടെ ജീവിതവും ജീവിത രീതിയും ഒരിക്കലും സ്വകാര്യമല്ല. ഇന്ന് സ്റ്റാര്‍ഡം സ്വന്തമാക്കിയ ഏതൊരു താരത്തിനും പിന്നില്‍ ഒരുപാട് വിവാദങ്ങളുടെയും പ്രശ്‌നങ്ങളുടെയും കഥയുണ്ടാവും. നയന്‍സിന്റെ കാര്യവും വിപരീതമല്ല. സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപാട് പരാജയങ്ങൾ നേരിട്ട നടിയാണ് നയന്‍. പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തില്‍. പലരുടെയും പഴിയും കുത്തു വാക്കുകളും വിമര്‍ശനങ്ങളും നടി കേട്ടു. കാമുകൻമാരുടെ വിഷയത്തിൽ എപ്പോളും നയൻ ഗോസ്സിപ് പേജുകളിൽ നിരയാറുമുണ്ട്. പക്ഷെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ടായിരുന്നു നയന്‍താരയുടെ മുന്നേറ്റം.

എന്നാൽ അഭിനയ മികവുകൊണ്ടും ജീവിത രീതി കൊണ്ടും ചുരുക്കം ചില നായികമാര്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്നത്.അവർ മാത്രമേ സിനിമ മേഖലയിൽ  തിളങ്ങിയിട്ടുമുള്ളൂ. അത്തരത്തില്‍ ഒരു നടിയാണ് നയന്‍താര. നയന്‍താരയുടെ കരിയര്‍ അവസാനിച്ചു എന്ന് എല്ലാവരും പറഞ്ഞ സമയത്താണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ നയന്‍താര പറന്നുയര്‍ന്നത്. ഇപ്പോള്‍ തമിഴിലും മലയാളത്തിലും ഏറ്റവും താരമൂല്യമുള്ള നടിയും നയന്‍താര തന്നെ.

എന്നാൽ നയന്‍താരയുടെ ഇന്നത്തെ ആഢംബര ജീവിതമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കില്‍ പോലും പ്രൈവറ്റ് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് നടി വരുന്നത്. ഏറ്റവും ഒടുവില്‍ വിഷുവിന് കേരളത്തിലേക്കുള്ള യാത്രയുടെ ഫ്‌ളൈറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ ഷൂട്ടിംഗ് സെറ്റുകളിൽ പോകാനും നയൻ ഇപ്പോൾ പ്രൈവറ്റ് ഫ്ലൈറ്റ് ആണ് ഉപയോഗിക്കുന്നത്. ഇതൊക്കെ കാണുമ്പോളാണ് നയന് ഇത്രയും അസ്ഥിയുണ്ടോ എന്ന് ആരാധകർ അത്ഭുതപ്പെടുന്നത്. നയൻതാരയെ പോലെ നല്ല പ്രതിഫലം വാങ്ങുന്ന ഒരു താരത്തിന് ഇതൊക്കെ നിഷ്പ്രയാസം സാധിക്കാവുന്നതേ ഉള്ളു.

പത്ത് മില്യണ്‍ ഡോളര്‍ ആണ് നയന്‍താരയുടെ ആകെ ആസ്തി. അതായത് ഇന്ത്യന്‍ റുപീ 71 കോടിയോളം വരും. രണ്ട് കാറും രണ്ട് വീടും സ്വന്തമായി ഉള്ള നടിയാണ് നയന്‍താര. എണ്‍പത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും, 75.21 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്‌സ് ഫൈവുമാണ് നയന്‍താരയുടെ വാഹനങ്ങള്‍. ഇത് കൂടാതെ കേരളത്തില്‍, താരത്തിന്റെ ജന്മ നാടായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ഫാന്‍സി സ്റ്റൈലില്‍ ഒരു വീടും, ചെന്നൈയില്‍ ഒരു അപ്പാര്‍ട്‌മെന്റും ഉണ്ട്. എന്നാൽ നയന്‍ മിക്കപ്പോഴും ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ തന്നെയാണ് താമസം. അവധി സമയങ്ങൾ ചിലവിടാൻ മാത്രമാണ് കേരളത്തില്‍ വരുന്നത്.