ബിഗ്ഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥി ആണ് ലച്ചു.കുട്ടിത്തം കൊണ്ട് മലയാളി മനസ്സുകളിൽ ഇടം പിടിച്ച മത്സരാർത്ഥി എന്നൊക്കെ തന്നെ ലച്ചുവിനെ വിശേഷിപ്പിക്കാം.ബിഗ്ഗ് ബോസ് സീസൺ ഇപ്പോൾ ഒരു ആഴചയും കൂടി പിന്നിടുകയാണ്.ഹനാൻ ആയിരുന്നു ഇതിനുമുൻപ് ആരോഗ്യ പ്രേശ്നത്തെ തുടർന്ന് ബിഗ് ബോസ്സിൽ നിന്നും പുറത്തായത്.എന്നാൽ ഇപ്പോൾ അതെ പാത പിന്തുടരുകയാണ് മറ്റൊരു മത്സരാർത്ഥി.ആരോഗ്യ പ്രേശ്നങ്ങൾ കൊണ്ട് മറ്റൊരു മത്സരാത്ഥി കൂടി ബിഗ്ഗ് ബോസ്സിൽ നിന്നും പടി ഇറങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരിന്നു.എന്നാൽ ഇപ്പോൾ അതെല്ലാം യാഥാർഥ്യ ആകുന്ന രീതിയിൽ ആണ് പ്രോമോകൾ വരുന്നത്,അപ്പോഴും ലെച്ചുവിന്റ് പേരാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതോടെ ഗെയിമിലും വീട്ടിലെ മറ്റ് ആക്ടിവിറ്റികളിലുമെല്ലാം ലച്ചുവിന്റെ സാന്നിധ്യം കുറവായിരുന്നു.ഇപ്പോഴിതാ ആ ആശങ്കകള്‍ക്ക് വിരമമായിരിക്കുകയാണ്. താന്‍ പുറത്തായ വിവരം ലച്ചു തന്നെ അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് ലച്ചു താന്‍ പുറത്തായതും അതിനുള്ള കാരണവും അറിയിച്ചിരിക്കുന്നത്.

‘ബിഗ് ബോസില്‍ നിന്നും എനിക്ക് ഇറങ്ങേണ്ടി വന്നു. എന്താണെന്ന് വച്ചാല്‍ എന്റെ ഹെല്‍ത്ത് ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പീരീഡ്‌സ് വന്നു, വജൈന സ്വല്ലിംഗ് വന്നു. ഒരു ആഴ്ച മൊത്തം ഛര്‍ദ്ദിയായിരുന്നു. ഡ്രിപ്പ് തന്നിട്ടും ഛര്‍ദ്ദിച്ചു കൊണ്ടിരുന്നു. അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാന്‍ ബിഗ്‌ബോസില്‍ നിന്നും വിട പറഞ്ഞു. നിങ്ങളെല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി. ട്രീറ്റ്‌മെന്റൊക്കെ എടുത്ത് ഞാന്‍ റെഡിയായിട്ട് വരുന്നതായിരിക്കും” എന്നാണ് ലച്ചു പറയുന്നത്.