സിനിമ വാർത്തകൾ
സ്വയം ഒന്ന് ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ് എന്റെ ഭാര്യ ഇപ്പോൾ

മലയാള സിനിമയിലെ ഏറെ ശ്രദ്ധ നേടിയ താരമാണ് കൂട്ടിക്കൽ ജയചന്ദ്രൻ, നിരവധി സിനിമകൾ താരം ചെയ്തു, താരം ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, തന്റെ ഭാര്യ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആണെന്നാണ് ജയചന്ദ്രൻ പറയുന്നത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല നമ്മളാണ് അവനെ ഭീകരനാക്കുന്നത് നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ എന്നാണ് ജയചന്ദ്രൻ പറയുന്നത്.
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ, പ്രിയരേ, ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല നമ്മളാണ് അവനെ ഭീകരനാക്കുന്നത് നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി,
ഗതി ഭീകരമാവാൻ! ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ. പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി എന്നാണ് താരം പറയുന്നത്, നിരവധി പേരാണ് താരത്തിനെ ആശ്വസിപ്പിച്ച് എത്തുന്നത്.
സിനിമ വാർത്തകൾ
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.
- സിനിമ വാർത്തകൾ6 days ago
മാളികപ്പുറം ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദൻ …
- സിനിമ വാർത്തകൾ6 days ago
വസ്ത്രത്തിന്റെ ഭാരം കാരണം തനിക്കു ഈ സിനിമ ചെയ്യാൻ വളരെ ബുദ്ധിമുട്ടു തോന്നിയിരുന്നു സാമന്ത
- സിനിമ വാർത്തകൾ4 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ1 day ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ2 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ7 hours ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം6 hours ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ