മലയാളത്തിലും, തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ഖുശ്‌ബു. ഇപ്പോൾ താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ആണ് ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്. തന്റെ പിതാവിൽ നിന്നും ലൈംഗികമായി താൻ മുൻപ് ചൂഷണം ചെയ്യ്തപ്പെട്ടിരുന്നു. മാധ്യമ പ്രവർത്തകയായ ബർക്ക ദത്തുമായുള്ള അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്റെ അമ്മ ഒരു മോശമായ വിവാഹ ബന്ധത്തിൽ ആയിരുന്നു ഏർപ്പെട്ടിരുന്നത് നടി പറയുന്നു.

ചെറുപ്പുകാലത്തുണ്ടാകുന്ന ഏതൊരു മുറിവും വളർന്നാലും മനസിൽ നിന്നും മായില്ലല്ലോ. ഭാര്യയെയും, മക്കളെയും തല്ലുന്നതും ,അതിൽ ഒരേഒരു മകളെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതും തന്റെ ജന്മാവകശം ആണെന്നും ചിന്തിക്കുന്ന ഒരാൾ ആയിരുന്നു തന്റെ പിതാവ്. ഞാൻ എട്ടാം വയസ്സ് മുതൽ അച്ഛനിൽ നിന്നും നിരന്തരം പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയിരുന്നു, എന്നാൽ കുടുംബം ഇല്ലാതാകുമോ എന്ന പേടിയും, പിന്നെ ആരെങ്കിലും ഇത് വിശ്വസിക്കില്ല എന്ന ഭയവും കൊണ്ടാണ് ഇതുവരെയും മൗനം പാലിച്ചിരുന്നത്.

കൂടാതെ അമ്മക്ക് അത്ര വിശ്വാസം ആയിരുന്നു അച്ഛനിൽ, എന്നാൽ പതിനഞ്ചു വയസ്സു ആയപ്പോൾ ഞാൻ എതിർപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി, എന്റെ പതിനാറാം വയസ്സിൽ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുകയുംചെയ്യ്തു. അന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടു ഉള്ള സമയം, പിന്നീടാണ് സിനിമയിൽ എത്തുന്നതും ഈ നിലയിൽ ആകുന്നതും ഖുശ്‌ബു പറയുന്നു.നടിയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെ അന്തിപ്പിച്ചിരിക്കുകയാണ്.