ചക്കപ്പഴം തിരികെ എത്തിയ സന്തോഷത്തിലാണ് ആരാധകർ. കുഞ്ഞുണ്ണിയേയും കുടുംബത്തേയും അവർക്ക് തിരികെ കിട്ടി.

നർമ്മം ഒട്ടും ചോരാതെ എല്ലാ കഥാപാത്രങ്ങളേയും ചേർത്ത് നിർത്തി കുഞ്ഞുണ്ണിയും കുടുംബ വും തിരികെ എത്തിയപ്പോ ആയിരക്കണക്കിന് പ്രേക്ഷകർക്ക് അവരുടെ സ്വന്തം കുടുംബം ഒത്തു ചേർന്ന പോലുള്ള സന്തോഷമാണെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

കരാർ കലാവധി തീർന്നതുകൊണ്ട് ചക്കപ്പഴം സീരിയൽ ടീമിനെ ഫ്ളവേഴ്സ് ടിവി ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ ഒരു ടീമുമായി ചക്കപ്പഴം തിരികെ എത്തി. റാഫിയും ചില താരങ്ങളും പുതിയ ചക്കപ്പഴത്തിലും എത്തിയിരുന്നു.

എന്നാൽ ഈ ചക്കപ്പഴത്തെ പ്രക്ഷേകർ ഒന്നടങ്കം തിരസ്കരിച്ചു. യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്ന സീരിയലിനെ നിഷ്കരുണം ആരാധകർ തള്ളിക്കളഞ്ഞു. അവർക്ക് അറിയേണ്ടത് കുഞ്ഞുണ്ണിയും കുടുംബ വും എവിടെ എന്നായിരുന്നു.

ഒടുവിൽ ചാനലും പഴയ ചക്കപ്പഴം തിരികെ കൊണ്ട് വരാൻ നിർബന്ധിതരായി. മഴവിൽ മനോരമയിൽ ഉപ്പും മുളകും തിരികെ എത്തിയതോടെ ഇവർക്ക് ഇത് കടുത്ത വെല്ലുവിളിയായി.

അങ്ങനെ ഒടുവിൽ പഴയ താരങ്ങളെ അണി നിരത്തി ചക്കപ്പഴം വീണ്ടും തിരികെ എത്തിക്കുകയായിരുന്നു. ഇതോടെ ആരാധകരും അണിയറപ്രവർത്തകരും ചാനലും ഹാപ്പി.