കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. സിനിമയുടെ കഥ കേട്ടത് മുതല്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ സഹനിര്‍മ്മാതാവ് ആകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ .സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു. ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്. സംഗീതം ഡോണ്‍ വിന്‍സന്റ് ഗാന രചന വൈശാഖ് സുഗുണന്‍. സൗണ്ട് ഡിസൈനര്‍ ശ്രീജിത.

തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജംഷീര്‍ പുറക്കാട്ടിരി . ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ്  ശങ്കര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന. മാര്‍ച്ചവസാനം ചിത്രീകരണം പൂര്‍ത്തിയാവുന്ന ഈ സിനിമ ജൂലൈ ഒന്നിന് തീയറ്റുകളില്‍ എത്തും.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി .