ഓണ ചിത്രമായ ‘ഒറ്റ്’സെപ്റ്റംബർ  2  നെ തീയിട്ടറുകളിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയിരിക്കുകയാണ്. നിർമാതാക്കളായ ഓഗസ്റ് സിനിമാസ് ആണ് ഈ  വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്, കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം ഓണം റിലീസിനെത്തുമെന്നായിരുന്നു പുറത്തു വിട്ട വാർത്ത. തമിഴ് പതിപ്പിന്റെ  റിലീസുമായി ബന്ധപെട്ടു  ചില അപ്രവചനീയ  സാഹചര്യങ്ങൾ കൊണ്ടാണ് റിലീസ് ഡെയ്റ്റ്  മാറ്റിയതെന്നും നിർമാതാക്കൾ അറിയിച്ചു.


മലയാളത്തിൽ സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലും,തമിഴിലും ഒരേ സമയം  റിലീസ് ചെയ്യാൻ വേണ്ടിയാണു നിർമാതാക്കൾ പദ്ധതി ഇടുന്നത്. അരവിന്ദ് സ്വാമിയും, കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒറ്റു.
ചിത്രം സംവിധാനം ചെയ്യുന്നത് ഫെല്ലിനീ ആണ്. ഈ  ചിത്രം തമിഴിൽ രണ്ടകം  എന്ന പേരിൽ ആണ് റിലീസ് ചെയ്യുന്നത്. ദി ഷോ പീപ്പളിന്റെ  ബാനറിൽ തമിഴ് നടൻ ആര്യയും ,ഓഗസ്റ് സിനിമാസിന്റെ ബാനറിൽ  ഷാജി നടേശനുമാണ് ചിത്രം നിർമിക്കുന്നത്. അരവിന്ദ് സ്വാമി 25  വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണ് ഒറ്റ്. ജാക്കി ഷ്‌റോഫ് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ചിത്രത്തിൽ നായിക തെലുങ്ക് താരം ഈ ഷ റബ്ബയാണ്. അധികം വൈകാതെ തന്നെ ഒറ്റിന്റെ  അടുത്ത റിലീസ് തീയതി അറിയിക്കുന്നതായിരിക്കും എന്നും നിർമാതാക്കൾ പറയുന്നു.