പ്രണയ ദിനമായഇന്ന് ചാക്കോച്ചന്റെ പ്രണയ സമ്മാനം എത്തി. ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനമാണ് ഈ ദിനത്തില്‍ പുറത്തുവിട്ടത് . ഒരേ നോക്കില്‍ … എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.ഈ ഗാനം ആലപിച്ചത് ശ്വേതാമോഹൻ ആണ്. കൂടാതെ തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിയും, കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രവും കൂടിയാണ് ഒറ്റ. ഈ ഗാനത്തിലെ ചാക്കോച്ചന്റെ വേറിട്ട ഒരു ലൂക്കും കൂടിയാണ് വളരെ ശ്രെദ്ധിക്കപ്പെട്ടിട്ടുള്ളത്.മലയാളത്തിൽ മാത്രല്ല ചിത്രം തമിഴിലും ഒരുങ്ങുന്നുണ്ട്.ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗം ആകുന്നുണ്ട് .ആടുകുളം നരേൻ , അമാൽട ലിസ്, ജിന്‍സ് ഭാസ്‌കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ സംഗീതവും ബി.ജി.എമ്മും നിര്‍വഹിച്ചിരിക്കുന്നത് എ.എച്ച് കാശിഫാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഛായാഗ്രാഹണം ഗൗതം ശങ്കര്‍. എഡിറ്റിങ്ങ് അപ്പു ഭട്ടതിരി. ആക്ഷന്‍: സ്റ്റണ്ട് സില്‍വ. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ് റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. കലാസംവിധാനം സുഭാഷ് കരുൺ

റീ-റെക്കോര്‍ഡിംഗ് മിക്സര്‍ കണ്ണന്‍ഗണപത്, സ്റ്റില്‍സ് റോഷ് കൊളത്തൂര്‍, ഢഎത പ്രോമിസ്, ഡിസൈനുകള്‍ യെല്ലോടൂത്ത്സ്, കളറിംഗ്ആക്ഷന്‍ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് സുജിത്ത് സദാശിവന്‍, അഡീഷണല്‍ ഛായാഗ്രഹണം വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.