കോവിഡ് മഹാമാരി അനുദിനം പടർന്നുകൊണ്ടിരിക്കുന്ന കാലത്ത് ഏറെ ആശങ്കയിലാണ് ലോകം. ആദ്യവരവിനെ അപേക്ഷിച്ച് കൂടുതൽ തീവ്രതയോടെയാണ് കോവിഡിന്റെ രണ്ടാം വരവ്. ഇതിനെ അതിജീവിച്ച് ലോകം പഴയ സന്തോഷങ്ങളിലേക്ക് എപ്പോൾ തിരിച്ചെത്തും എന്ന ആശങ്ക എല്ലാവരെയും തളർത്തുന്നുണ്ട്. നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
“കുട്ടികളാണ് മനുഷ്യന്റെ പിതാവ്, നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്ക് വെളിച്ചം കാണിച്ചു തരുമ്പോൾ… അനിശ്ചിതത്വത്തിന്റെയും പരീക്ഷണങ്ങളുടെയും ഈ ദിവസങ്ങളിൽ, നമുക്ക് സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതവും മികച്ചതുമായ ഒരു നാളെയെ കുറിച്ചുള്ള പ്രതീക്ഷ നിലനിർത്താം. തുരങ്കത്തിന്റെ അവസാനത്തിൽ എല്ലായ്‌പ്പോഴും പ്രകാശം ഉണ്ടാകും… പരസ്പരം സഹായിക്കാനും കരുതാനും ഒരു കുട്ടിയുടെ നിഷ്കളങ്കത നമ്മളിലുണ്ടാവട്ടെ,” ചാക്കോച്ചൻ കുറിക്കുന്നു.