Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇപ്പോഴും തനിക്ക് വിവാഹ ആലോചനകള്‍ വരുന്നുണ്ട് ; വെളിപ്പെടുത്തി കുളപ്പുള്ളി ലീല

വിവാഹശേഷം ഒരു മാസം അമ്മായിഅമ്മയുടെ കൂടെ കിടന്നു. ഒരാഴ്ച ഏടത്തിയമ്മയ്‌ക്കൊപ്പവും. അതാണ് അന്നത്തെ കാലത്തെ കല്യാണം. 16 വയസില്‍ എന്തറിയാനാണ്. നാടകവേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് കുളപ്പുള്ളി ലീല എന്ന ലീലാവതി. മലയാളത്തിലും തമിഴിലുമെല്ലാമായി അമ്മ വേഷങ്ങളിലൂടെ കോമഡിയുൾപ്പെടെ ചെയ്ത് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ്‌ ലീല.സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വരെ കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്.1995ല്‍ മുത്തു എന്ന തമിഴ് എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ കുളപ്പുള്ളി ലീല ഇന്നും സജീവമായി സിനിമയില്‍ തുടരുകയാണ്.എന്നാല്‍ അടുത്തിടെ തന്നെ കുറിച്ച്‌ വന്ന വ്യാജ മരണ വാര്‍ത്ത കുളപ്പുള്ളി ലീലയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പലരും തന്റെ മൃതദേഹം കാണാനായി വീട്ടിലേക്ക് വന്നതിനെ കുറിച്ചെല്ലാം ആ സംഭവത്തിന് ശേഷം വളരെ രസകരമായാണ് ലീല സംസാരിച്ചിട്ടുള്ളത്. പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് തനിക്ക് പറയാനുള്ളത് എന്നും കുളപ്പുള്ളി ലീല അന്ന് പ്രതികരിച്ചിരുന്നു.

Advertisement. Scroll to continue reading.

ഭര്‍ത്താവും മക്കളുമെല്ലാം മരിച്ചതോടെ അമ്മയ്ക്ക് വേണ്ടിയാണ് ലീലയുടെ ഇപ്പോഴത്തെ ജീവിതം.അമ്മയാണ് ഇപ്പോള്‍ തന്റെ മകളെന്നാണ് ലീല പറയാറുള്ളത്. ലീലയുടെ അമ്മാവന്‍ ഓടക്കുഴല്‍ വായിക്കുമായിരുന്നു. അന്ന് നാടകത്തില്‍ സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നത് പുരുഷന്‍മാരായിരുന്നു. അമ്മാവനൊപ്പം നാടകങ്ങളില്‍ അഭിനയിക്കാനായി പോയതോടെയാണ് ലീലയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഭര്‍ത്താവും അമ്മയുമെല്ലാം പിന്തുണച്ചതു കൊണ്ടാണ് വിവാഹ ശേഷവും അഭിനയിക്കാൻ ലീലയ്ക്ക് സാധിച്ചത്. ലീലയുടെ ഭര്‍ത്താവ് നാടകം, ഗാനങ്ങള്‍ തുടങ്ങിയവയെല്ലാം എഴുതുമായിരുന്നു. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം വീണ്ടും വിവാഹിതയായി താരം. രണ്ടാം ഭര്‍ത്താവും മരിച്ചതോടെ അമ്മയും ലീലയും വീട്ടില്‍ തനിച്ചായി. ഇപ്പോഴും തനിക്ക് വിവാഹ ആലോചനകള്‍ വരുന്നുണ്ടെന്നാണ് ലീല പറയുന്നത്. ’16ആം വയസിലായിരുന്നു വിവാഹം.

ഭര്‍ത്താവിന് ഞാന്‍ അഭിനയിക്കുന്നതിനോട് യോജിപ്പായിരുന്നു എന്നും ലീല പറഞ്ഞു.’ വിവാഹശേഷം ഒരു മാസം അമ്മായി അമ്മയുടെ കൂടെ കിടന്നു. ഒരാഴ്ച ഏടത്തിയമ്മയ്‌ക്കൊപ്പവും. അതാണ് അന്നത്തെ കാലത്തെ കല്യാണം. 16 വയസില്‍ എന്തറിയാനാണ്. വെട്ടൊന്ന് മുറിക്ക് രണ്ട് എന്ന പ്രകൃതമായിരുന്നു ഭര്‍ത്താവിന്റേത്. നാടകങ്ങള്‍ക്ക് പോവുമ്പോള്‍ അദ്ദേഹം കൂടെ വരുമായിരുന്നു. അടുത്തിടെ എനിക്ക് രണ്ട് കല്യാണാലോചന വന്നിരുന്നു. ഒരാള്‍ എക്‌സ് മിലിട്ടറിയായിരുന്നു. ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.’ ലീലാവതി എങ്ങനെ കുളപ്പുള്ളി ലീലയായി എന്നുള്ള കഥയും താരം വെളിപ്പെടുത്തി. ‘ഭര്‍ത്താവ് നന്നായി സ്‌ക്രിപ്റ്റ് എഴുതുമായിരുന്നു. പുള്ളിയുടെ സഹോദരിയാണ് കുട്ട്യേടത്തി വിലാസിനി. ഞങ്ങള്‍ ഒരു സ്‌ക്രിപ്റ്റ് കൊടുക്കാനായി ചെന്നൈയില്‍ പോയിരുന്നു. കാണാനുദ്ദേശിച്ച ആളെ കണ്ടിരുന്നില്ല.’ ‘ചെന്നൈയില്‍ വീടെടുത്ത് കുറച്ചുകാലം താമസിച്ചിരുന്നു. തൃശ്ശൂര്‍, കുളപ്പുള്ളി എന്നെഴുതി ഞാനും ഭര്‍ത്താവും ചേര്‍ന്ന് നറുക്കിടുകയായിരുന്നു. അങ്ങനെയാണ് കുളപ്പുള്ളിയില്‍ എത്തുന്നത്. കുളപ്പുള്ളിയായിരുന്നു വന്നത്. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മാടമ്പ് അനിയന്‍ തിരുമേനിയാണ് റേഡിയോ ഓഡിഷന് പോവാനായി പറഞ്ഞത്.’ പുള്ളിയായിരുന്നു അപേക്ഷ അയച്ചത്. ഓഡിഷന്‍ പാസായെന്ന് പറഞ്ഞ് കത്ത് വന്നിരുന്നു. പെട്ടെന്ന് തന്നെ നാടകം കിട്ടിയിരുന്നു. ലീല കൃഷ്ണകുമാര്‍ എന്ന പേരായിരുന്നു ഞാന്‍ കൊടുത്തത്. വന്നതോ കുളപ്പുള്ളി ലീല എന്നായിരുന്നുവെന്നും’, താരം വിശദീകരിച്ചു. ഇനിയുള്ള ജീവിതം അമ്മയ്‌ക്കൊപ്പം അതാണ് എന്റെ തീരുമാനമെന്നാണ്’, ലീല പറയുന്നത്.

രണ്ടാം ഭര്‍ത്താവും മരിച്ചതോടെ അമ്മയും ലീലയും വീട്ടില്‍ തനിച്ചായി. ഇപ്പോഴും തനിക്ക് വിവാഹ ആലോചനകള്‍ വരുന്നുണ്ടെന്നാണ് പരിപാടിയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ലീല പറഞ്ഞത്. ’16ആം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവിന് ഞാന്‍ അഭിനയിക്കുന്നതിനോട് യോജിപ്പായിരുന്നു.’

Advertisement. Scroll to continue reading.

You May Also Like

Advertisement