മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് മീര വാസുദേവ്, കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് മീരയെ എല്ലാവർക്കും സുപരിചിതയായത്, കുടുംബവിളക്കിന്റെ തന്നെ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം ആണ് താരത്തിന്റെ വരൻ. സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് വിവാഹവാർത്ത അറിയിച്ചത്. മീര നായികയായ കുടുംബവിളക്കിന്റെ ഛായാഗ്രാഹകനാണ് വിപിന്‍.കഴിഞ്ഞ മാസമായിരുന്നു വളരെ സ്വകാര്യമായ ചടങ്ങില്‍ ഇരുവരും വിവാഹിതരാകുന്നത്. ഇന്നലെയായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് വിവാഹിതയായെന്ന വാര്‍ത്ത മീര പങ്കുവെക്കുന്നത്.
ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. മീര വാസുദേവന്‍ എന്ന ഞാനും വിപിന്‍ പുതിയങ്കവും 21-4-2024 ന് കൊയമ്പത്തൂര്‍ വച്ച് വിവാഹിതരായി. ൗദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിപിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് അദ്ദേഹം. രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുള്ള ഛായാഗ്രാഹകനാണ്. വിപിനും ഞാനും 2019 മെയ് മുതല്‍ ഒരു പ്രൊജക്ടില്‍ തന്നെ വര്‍ക്ക് ചെയ്തു വരികയായിരുന്നു. കഴിഞ്ഞൊരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും രണ്ടോ മൂന്നോ സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ
എന്റെ പ്രൊഫഷണല്‍ യാതയിലുടനീളം പിന്തുണയായി കൂടെ ഉണ്ടായിരുന്ന എന്റെ അഭ്യുദേയകാംഷികളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും മീഡിയയോടും ഈ സന്തോഷ വാര്‍ത്തപങ്കുവെക്കുന്നു. അതേ സ്‌നേഹവും പിന്തുണയും എന്റെ ഭര്‍ത്താവിനും ഉണ്ടാകണം. സ്‌നേഹത്തോടെ മീര വാസുദേവനും വിപിന്‍ പുതിയങ്കവും എന്നു പറഞ്ഞാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്