മഴ കട്ടൻ ചായ ജോൺസൻ മാഷിന്റെ പാട്ടു, ആഹാ അന്തസ്സ് . ഇതുപോലെ തന്നെ മറ്റൊരു ഫീലാണ് കെഎസ്ആർടിസി ബസ് യാത്രയിൽ , അതും സൈഡ് സ്റ്റിൽ ഹെഡ്സെറ്റും വെച്ച പട്ടു കെട്ടുള്ള യാത്ര. അതും ചെറിയ മഴയൊക്കെ ഉണ്ടേൽ പൊളി വൈബാണ്. ഈ പറഞ്ഞതൊക്കെ നമ്മൾ മൊബൈലിലോ ടേപ്പ് റെക്കോർഡറിലോ ഒക്കെ പാട്ടു കേൾക്കുമ്പോൾ ഉള്ളതാണ്. പക്ഷെ കെഎസ്ആർടിസി ബസ് യാത്രക്കിടയിൽ അടുത്തിരുന്നയാൾ ഒരു പാട്ടു പാടിയാലോ . നല്ല മനോഹരമായ ശബ്ദത്തിൽ ഒരു ഹിന്ദി മെലഡി സോങ് . മറിച്ചാണെങ്കിൽ, അതായത് കേൾക്കാൻ ഒരു സുഖ്വിമില്ലാത്ത നല്ല ഉറക്കെ അറുബോറൻ പാട്ടാനെൽ നമുക്ക് ദേഷ്യം വരും. ഇത് അങ്ങനെയല്ല. ഒരു മെലഡി സോങ്. ഗായകനായ സൽമാൻ കോറോത്ത് ആണ് പാഡുന്നത്. സലാമിന് സോഷ്യൽ മീഡിയിലോക്കെ സ്രെധിക്കപ്പെട്ട ഒരു ഗായകനാണ്. എന്തായാലും കെഎസആർ ടി സിയുടെ ലോ ഫ്ലോർ ബസിലാണ് പാട്ടും പാട്ടുകാരനും. എതിര്വശത്തിരിക്കുന്ന മറ്റൊരാൾ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സൽമാന്റെ പട്ടു മറ്റൊരു സീറ്റിലിരുന്ന പച്ച ഷർട്ട് ഇട്ട ചേട്ടൻ ആസ്വദിക്കുന്നുമുണ്ട്. അതാണ് ഈ വീഡിയോയുടെ ഹൈ ലൈറ്റ് തന്നെ. യാതൊരു ഈഗോയുമില്ലാതെ ചിരിച്ച തലയാട്ടി ആസ്വദിക്കുന്ന ഒരു പച്ച മനുഷ്യൻ. മുഹമ്മദ് റഫീഖ് പൂന്തോട്ടപ്പടി എന്നയാൾ ആണിത്.സൽമാന്റെ മനോഹരമായ പാട്ടിനൊപ്പം ഇദ്ദേഹത്തെയും ആളുകൾ പ്രശംസിക്കുകയും, ഇയാളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
അത് കൊണ്ട് തന്നെ സൽമാൻ ഇദ്ദേഹത്തെ വിഡിയോയിൽ ടാഗ് ചെയ്യുകയും ചെയ്തു. പുറകിലിരിക്കുന്ന മാസ്ക് വെച്ച ഒരു ചേച്ചിയും പട്ടു തീരുമ്പോൾ കൈയടിക്കുന്നുണ്ട്. ബാക്കിയുള്ളവരൊക്കെ പാട് ആസ്വദിക്കുന്നുണ്ടാവാം, പക്ഷെ അത് മൈൻഡ് ആകുന്നില്ല, ഇവരെ വിമർശിച്ചു കൊണ്ടും ഒരുപാട് കമന്റുകൾ എത്തുന്നുണ്ട്. ബസിൽ ഉള്ളവരെല്ലാം വികാരം ഇല്ലാത്തവരാണ് എന്ന് കമന്റ് ഇടുന്നവരോട് ,എല്ലാവരും പാട്ട് ആസ്വദിക്കാനുള്ള മൂഡിലായിരിക്കില്ല എന്ന് മറ്റൊരാൾ പറയുന്നുമുണ്ട്. ന്തായാലും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയായിൽ ഈ വീഡിയോയ്ക്ക് കിട്ടിയത്. ഒരു ദശ ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്.
