മലയാളികള്‍ക്ക് പ്രാഥമിക വിവരവും വിദ്യാഭ്യാസവുമുണ്ടെങ്കിലും തൊഴിലാനുസൃതമായ കരിയര്‍ റെഡി കോഴ്‌സുകളുടെയും സ്‌കില്‍ ഗ്രൂമിങിന്റെയും കുറവുണ്ടെന്ന് മനസിലാക്കി കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് അസാപ് കെ- സ്‌കില്‍. തൊഴില്‍ സാധ്യതയുള്ള മേഖലകള്‍ തിരഞ്ഞെടുത്ത് അതിനനുസരിച്ച് കോഴ്‌സുകള്‍ തയ്യാറാക്കിയാണ് കെ-സ്‌കില്‍ പരിശീലനം നല്‍കുന്നത്.


ഇതിനായി അതാത് മേഖലകളിലെ എക്‌സ്‌പെര്‍ട്ടുകളെ ഉപയോഗിച്ചാണ് കെ-സ്‌കില്‍ ക്ലാസുകള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കെ-സ്‌കില്‍ പദ്ധതിയില്‍ 14 മേഖലകളിലായി നൂറിലധികം കോഴ്‌സുകളാണുള്ളത്. രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട കമ്പനികളമായി സഹകരിച്ച് മികച്ച തൊഴിലവസരങ്ങളാണ് അസാപ്പ് വിവിധ കോഴ്‌സുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിജയകരമായി നൈപുണ്യ പരിശീലനം പൂര്‍ത്തീകരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നിയമന സഹായം അസാപ് മുഖേന ഉറപ്പ് നല്‍കും.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 മുതല്‍ 75 ശതമാനം വരെ ഫീസ് സബ്‌സിഡിയും നല്‍കും. നബാര്‍ഡിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സബ്‌സിഡി നല്‍കുന്നത്. ഗ്രാമീണ മേഖലകളിലെ ബിരുദധാരികളായ യുവതികള്‍ക്ക് മാത്രമായി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സുകളും അസാപ് വഴി നല്‍കും. വീട്ടിലിരുന്ന് വിദേശഭാഷകളിൽ പ്രാവീണ്യം നേടാനും അസാപ് അവസരമൊരുക്കുന്നുണ്ട്. അതതു വിദേശരാജ്യങ്ങളിലെ എംബസിയുമായി സഹകരിച്ചാണ് ഓൺലൈൻ ഭാഷാ കോഴ്‌സുകൾ ആരംഭിക്കുന്നത്.

അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് വിദേശരാജ്യങ്ങളിലെ ഉന്നതനിലവാരമുള്ള തൊഴിലവസരങ്ങൾ വീട്ടിലിരുന്നും പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ഓൺലൈൻ ഭാഷ കോഴ്‌സുകൾ ആരംഭിക്കുന്നത്. കോഴ്‌സ് വിജകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും വിവിധ മേഖലകളിൽ തൊഴിലുകൾ കെ- സ്‌കില്‍ കോഴ്‌സുകളിലൂടെ ലഭ്യമാകും. പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സ്, ഓണ്‍ലൈന്‍ & ഓഫ്ലൈന്‍ കോഴ്‌സുകള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ക്ക് അസാപ് വെബ്‌സൈറ്റ് സന്ദർശിക്കുക