Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ ആശംസകളുമായി സംഗീതലോകം

വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ്. പ്രായ ഭേദമന്യേ എല്ലാ സംഗീതാസ്വാദകർക്കും പ്രിയങ്കരിയാണ് പിന്നണി ഗായിക കെ എസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍ ആണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ മലയാളിയായ കെ എസ് ചിത്രയ്ക്ക് ഇന്ത്യയൊട്ടാകെ ആരാധകർ ഉണ്ട്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ കെ എസ് ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന്റെ വാനമ്പാടി തമിഴിന്റെ ചിന്നക്കുയിൽ കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ എസ് ചിത്രയുടെ വിശേഷണങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും കെ എസ് ചിത്ര പാടിയിട്ടുണ്ട് . പ്രതിഭയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ലാളിത്യം കൊണ്ട് ആരുടേയും മനസലിയിക്കുന്ന വ്യക്തിത്വമാണ് ചിത്രയുടേത്. മലയാളികള്‍ക്ക് അവര്‍ ചിത്രാമ്മ ആകുന്നതും ചിത്ര ചേച്ചിയാകുന്നതും അതുകൊണ്ട് കൂടിയാണ്. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി ഡോ. കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി.

പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് ആറ് തവണയാണ് കെ എസ് ചിത്ര ഈ പുരസ്‍കാരത്തിന് അർഹയായത്. 2005-ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം കെ എസ് ചിത്രയെ ആദരിച്ചു. 2021-ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട്‌, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

Advertisement. Scroll to continue reading.

സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം. 1983 ല്‍ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടിയമ്മയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി അവസരങ്ങള്‍ ഒഴുകിയെത്തി. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. 1986 ല്‍ പുറത്തിറങ്ങിയ സിന്ധുഭെെരവിയിലെ പാടറിയെ പഠിപ്പറിയെ എന്ന ഗാനത്തിലൂടെയായിരുന്നു കെ എസ് ചിത്രയെത്തേടി ആദ്യ പുരസ്കാരമെത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും എന്ന ഗാനത്തിലുടെ രണ്ടാമത്തെ പുരസ്കാരവും ചിത്രയെ തേടിയെത്തി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ” , “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി”, “കേരളത്തിന്റെ വാനമ്പാടി” എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര. എസ്. പി. ബാലസുബ്രഹ്മണ്യവും കെ. എസ്. ചിത്രയും ഇന്ത്യയിൽ ഏറ്റവും അധികം യുഗ്മഗാനങ്ങൾ പാടിയിട്ടുള്ള ഗായകരിൽ എടുത്ത് പറയേണ്ടവർ ആണ്.

Advertisement. Scroll to continue reading.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി യേശുദാസിനോടൊപ്പവും എണ്ണിയാൽ ഒടുങ്ങാത്ത യുഗ്മഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്. S.P.ബാലസുബ്രഹ്മണ്യം കഴിഞ്ഞാൽ സിനിമയിൽ യേശുദാസിനൊപ്പം ആണ് ഏറ്റവും അധികം യുഗ്മഗാനങ്ങൾ ചിത്ര പാടിയിട്ടുള്ളത്. 80, 90 കാലഘട്ടങ്ങളിൽ യേശുദാസനെയും, ചിത്രയേയും കൊണ്ട് യുഗ്മഗാനങ്ങൾ പാടിക്കാത്ത സംഗീത സംവിധായകർ ഉണ്ടാകില്ല.എസ് പി ബി , ചിത്ര കോംബോ അതുപോലെ യേശുദാസ്, ചിത്ര കോംബോ അത്രയും ജനകീയമായിരുന്നു. ആ കാലയളവിൽ യേശുദാസ്, ചിത്ര കോംബോയിൽ പിറന്നത് അനശ്വരമായ യുഗ്മഗാനങ്ങൾ ആയിരുന്നു. അറുപതാം പിറന്നാൾ വേളയിലും പാട്ടിന്റെ ലോകത്ത് തിരക്കിലായിരിക്കും കെ എസ് ചിത്ര.പകരക്കാരിയില്ലാത്ത പാട്ടിന്റെ പാലാഴിക്ക് പിറന്നാൾ ആശംസകൾ നേരുന്നു.

You May Also Like

മലയാളം

മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരിയാണ് കെ.എസ്. ചിത്ര. കേരളത്തിന്റെ വാനമ്പാടി എന്ന് അറിയപ്പെട്ടുന ചിത്ര മലയാളികൾക്ക് മികച്ച ഗാനങ്ങൾ സമ്മാനിച്ചു. എന്നാൽ ചിത്ര മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ബംഗാളി ,ആസ്സാമിഎന്നി ഭാഷകളിലും...

കേരള വാർത്തകൾ

ഗായകന്‍ കെകെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. കൊല്‍ക്കത്തയില്‍ നടന്ന ഒരു സംഗീത പരിപാടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന സംഗീത പരിപാടിക്ക്...

സിനിമ വാർത്തകൾ

27 കൊല്ലം മുമ്പ് സ്ഫടികം എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ഗാനങ്ങള്‍ വീണ്ടും റെക്കോഡ് ചെയ്ത സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക കെ. എസ്. ചിത്ര. സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍, സംഗീതസംവിധായകന്‍ എസ്.പി....

Advertisement