Connect with us

സിനിമ വാർത്തകൾ

ജീവിതത്തിൽ ചിലർ വന്നു ചേരും, നമ്മളായിട്ട് വിചാരിച്ചിട്ടല്ല, ദൈവമായി കൊണ്ടുത്തരും!

Published

on

krishnakumar about haja

നടൻ ഹാജയുമായുള്ള തന്റെ സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ കൃഷ്ണകുമാർ. ഇത് വരെയുള്ള പെരുനാളുകളിൽ കൃത്യമായി താൻ ഹാജയുടെ കുടുംബവുമായി പെരുന്നാൾ ആഘോഷിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഈ പ്രാവിശ്യം അത് നടന്നില്ല എന്നുള്ള ദുഖവും ആണ് കൃഷ്ണകുമാർ പങ്കുവെച്ചിരിക്കുന്നത്. നിലവിലത്തെ സാഹചര്യങ്ങൾ എല്ലാം ഉടനെ മാറാനും പഴയത് പോലെ ആഘോഷങ്ങൾക്ക് ഒത്ത് ചേരാൻ വേഗം തന്നെ കഴിയട്ടെ എന്നുമാണ് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പ് വായിക്കാം,

ഹാജയും ഭക്ഷണവും പെരുന്നാളും. അപ്പ ഹാജ.. ജീവിതത്തിൽ ചിലർ വന്നു ചേരും. നമ്മളായിട്ട് വിചാരിച്ചിട്ടല്ല. ദൈവമായി കൊണ്ടുത്തരും.. അതാണ്‌ ഹാജ. 80 തുകളിൽ തിരുവനന്തപുരത്തെ പട്ടത്തുള്ള ഫ്ലാറ്റിൽ താമസിക്കുമ്പോൾ അടുത്ത ഫ്ലാറ്റിൽ താമസിക്കാൻ വന്ന മിർസ അങ്കിളും ലൈലാന്റിയുമായി കൂട്ടായി. ആന്റി നല്ല പോലെ ഭക്ഷണം ഉണ്ടാക്കുന്നതിനാൽ മിർസ അങ്കിൾ ഇടയ്ക്കു വിളിക്കും. അങ്ങിനെ ഒരുദിവസം അടുത്ത ബന്ധുവായ ഹാജ വന്നു, അങ്കിൾ എന്നെ പരിചയപ്പെടുത്തി. അവിടുന്ന് തുടങ്ങിയ ബന്ധം ഇന്നും സന്തുഷ്ടമായി തുടരുന്നു. പണ്ട് എറണാകുളത്തു പോയാൽ ഹാജയുടെ വീട്ടിൽ ആണു താമസം. ഹാജയുടെ അച്ഛൻ ഹംസ അങ്കിൾ വലിയ ഒരു മനസ്സിന്റെ ഉടമയായിരുന്നു. ഇഷ്ടമുള്ളവരെ “ചനകുറുക്കൻ” എന്നേ വിളിക്കൂ . കാരണം അറിയില്ല. ഹാജയുടെ അമ്മയും ഒന്നാന്തരമായി ഭക്ഷണം ഉണ്ടാക്കും. പത്തിരിയും വെളൂരി കറിയും എന്നും മനസ്സിലുണ്ട്. എപ്പോഴും കാർ യാത്രയായിരുന്നു ഞാനും ഹാജയും ചേർന്ന്.

അന്നൊക്കെ പെരുനാൾ കാലത്തു ഹാജയുടെ കൂടെ ആയിരിക്കും ഭക്ഷണം. എറണാകുളത്തോ, തിരുവനന്തപുരത്തോ എവിടെ ആണെങ്കിലും ഒരുമിച്ച് . ഞാനോ ഹാജയോ ഷൂട്ടിംങിലാണെങ്കിൽ സ്പെഷ്യൽ ഭക്ഷണം വീട്ടിലെത്തും. ഹാജയുടെ വക. കാലം കടന്നു പോയി. ഒരുപാട് പെരുന്നാളും. ബന്ധവും വളർന്നു. കോവിഡ് വന്നു. ഇതിനിടയിൽ ഇന്നലെ ഒരു പെരുന്നാൾ കടന്നു പോയി. നേരിൽ കാണാൻ കഴിയാത്ത അവസ്ഥ. ഹാജയെ ഫോണിൽ വിളിച്ചു. പരസ്പരം ആശംസിച്ചു. സംസാരത്തിനിടയിൽ ഹാജയുടെ വീട്ടിലിരുന്നു കഴിച്ച ഏതൊക്കയോ ഭക്ഷണത്തിന്റെ രുചിയും മണവും മനസ്സിലൂടെ കടന്നു പോയി.സുന്ദരമായ ഓർമ്മകൾ. ഇനിയെന്നാണ് അങ്ങനെ ഒരു കൂടിച്ചേരൽ. ഉടനെ തന്നെ ഉണ്ടാകട്ടെ. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

സിനിമ വാർത്തകൾ

ലാലേട്ടന്റെ ഗ്യാരേജില്‍ എത്തിയ പുതിയ അതിഥി….

Published

on

മലയാള സിനിമയിലെ തന്നെ പ്രിയ താരമാണ് മോഹന്‍ലാല്‍.  നിരവധി ചിത്രങ്ങൾ ആണ് താരം  മലയാളി പ്രേക്ഷകർക്ക്  നൽകിയത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ  ഹിറ്റ് ചിത്രങ്ങൾ ആണ്  മോഹൻലാലിൻറെ. സോഷ്യൽ മീഡിയയിൽ  താരം  പങ്കു വെച്ച ഒരു വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ  ഗ്യാരേജില്‍ എത്തിയ പുതിയ അതിഥിയുടെ  ചിത്രം ആണ്.

പുതിയ കാരവന്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഈ സന്തോഷ വാർത്ത താരം  ആരാധകരെ അറിയിക്കുകയും ചെയിതു. എന്നാൽ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. പുതിയ സിനിമയുടെ   ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ  ഇപ്പോൾ .  ജീത്തു ജോസഫിന്റെ ചിത്രമാണ് ആണ്. മോഹന്‍ലിന്റെ ലാംബി സ്‌കൂട്ടറും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. താരത്തിന്റെ അഥിതിയെ കാണാൻ വളരെ മനോഹരമായിട്ടുണ്ട്.

Continue Reading

Latest News

Trending