മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ, 2008 ൽ സംപ്രേക്ഷണം ചെയ്തിരുന്ന മാലയോഗം എന്ന സീരിയലിനു ശേഷം ആദ്യമായാണ് കൃഷ്ണകുമാർ മലയാളത്തിൽ ഒരു പരമ്പര ചെയ്യുന്നത്. പിന്നീട് താരം സിനിമയിൽ സജീവമായിരുന്നു, ‘കൂടെവിടെ’ എന്ന പരമ്പരയിലൂടെയാണ് കൃഷ്ണകുമാർ മിനിസ്ക്രീനിലേക്ക് ഇപ്പോൾ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്, ജനുവരി 4 മുതൽ ആണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിയത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചു കാട്ടുന്ന പരമ്പരയാണിത് . വളരെ മികച്ച രീതിയിലാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുന്നത്, പരമ്പരയിലെ നായകന്റെ അച്ചനായിട്ടാണ് കൃഷ്ണൻകുമാർ എത്തുന്നത്, ശ്കതമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഇലക്ഷന് താരം മത്സരിച്ചിരുന്നു, എന്നാൽ തോൽവിയാണ് താരം നേരിട്ടത്, ഇപ്പോൾ ഇതിനെ കുറിച്ച് പറയുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

തിരുവനന്തപുരം മണ്ഡലത്തിലാണ് മത്സരിച്ചത്. പണ്ടുമുതലേ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു. 2019ലെ പാര്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പ്രചരണത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ 70ഓളം വാര്‍ഡുകളിലും പ്രചരണത്തിനു പോയി. അപ്പോഴൊന്നും മത്സരിക്കുമെന്നു കരുതിയിരുന്നില്ല. പ്രചരണ സമയത്തും ശേഷവും വളരെ ശ്രദ്ധ പുലര്‍ത്തി. ഇലക്ഷന്‍ സമയത്ത് പരമാവധി ഹോട്ടല്‍ റൂമില്‍ തന്നെ തങ്ങി. വീട്ടില്‍ വന്നാലും കൃത്യമായി സാനിറ്റൈസ് ചെയ്തിട്ടേ അകത്തു കയറൂ. കുട്ടികളുമായി അധികം ഇടപഴകില്ല. പരാജയപ്പെട്ടെങ്കിലും 35,000 പേര് വിശ്വസിച്ചു വോട്ടു ചെയ്യുക എന്നതു ചെറിയ കാര്യമല്ല. ജയിക്കുന്നത് ഒരു ആര്‍ട്ടാണ്, ജയിച്ച സ്ഥാനാര്‍ഥിയെ അടുത്ത നിമിഷം തന്നെ വിളിച്ച് അഭിനന്ദിച്ചതും അതുകൊണ്ടാണ്.