മലയാളത്തിലെ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ മകളായി അഭിനയിച്ചു പ്രേഷകർക്കു സുപരിചിതയായ നടിയാണ് കൃപ. നടി രാമദേവിയുട മകൾ കൂടിയാണ് കൃപ. മലയാളത്തിലും, മറ്റു അന്യഭാഷ ചിത്രങ്ങളിലും താരം തന്റെ അഭിനയ൦ കാഴ്ചവെച്ചിട്ടുണ്ട്. തനറെ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ തന്റെ സിനിമയിൽ ഉണ്ടായ ഒരു മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് .

സിനിമയിലെ  ചില ചതിക്കുഴികൾ തനിക്കുണ്ടായി, താൻ അഭിനയിക്കാത്ത ചില സീനുകൾ കൂട്ടിച്ചേർത്ത ഒരു ചിത്രം പുറത്തു വന്നതോട് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു.  ഞാൻ സിനിയിൽ ഫാഷൻ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കില്ല മിക്കപോളും  ധാവണിയും, സാരിയും മറ്റുമായിരിക്കും വേഷങ്ങൾ എന്നാൽ ഈ ചിത്രത്തിൽ തികച്ചും വത്യസ്തയാർന്ന ഒരു  കഥാപാത്രം ആയിരുന്നു ലഭിച്ചത്. ചിത്രത്തിൽ പ്ലസ് ടു വിനെ പഠിക്കുന്ന പെൺകുട്ടി ഒരു 55 കാരനെ സ്നേഹിക്കുന്നതും ആ പെൺകുട്ടി ചതിക്കപ്പെടുന്നതും, പെൺകുട്ടിയുടെ ജീവിതത്തിൽ വലിയ ട്രാജഡികൾ ഉണ്ടാകുന്നതും ആയിരുന്നു ചിത്രത്തിന്റെ പശ്ചാത്തലവും. എന്നാൽ ആ ചിത്രത്തിൽ ചില മോശരീതികളിൽ അഭിനയിക്കണം എന്ന് സംവിധായകൻ പറഞ്ഞപ്പോൾ പറ്റില്ല എന്നും ഞാൻ പറഞ്ഞു, എന്നാൽ ചിത്രം റിലീസ് ആയപ്പോൾ  അങ്ങനെയൊന്നുമല്ല ചില സീനുകൾ വന്നിരിക്കുന്നതും  താരം പറയുന്നു.

ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്കു 19  വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു, തനറെ വിവാഹം കഴിഞ്ഞു കുട്ടി ആയതിനു ശേഷമാണ് ചിത്രം പുറത്തു വന്നതുംഅതും ഞാൻ അഭിനയിക്കാത്ത രീതിയിൽ പല മോശാസീനുകളും അതിൽ ഉണ്ടായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ തന്നെ എനിക്ക് കോളേജിൽ ഒരു അധ്യാപിക വേക്കൻസി ലഭിക്കുകയും എന്നാൽ  കോളേജ് മാനേജ്മെന്റെ ആ കാരണം പറഞ്ഞു ആ ജോലി  നഷ്ടമാകുകയും ചെയ്യ്തു എന്നാൽ ആ ചിത്രം കണ്ടു അമ്മ പോലും എന്നെ പഴിചാരിയിരുന്ന കൃപ പറയുന്നു ഇപ്പോൾ താരം നല്ല ഒരു കുടുംബജീവിതം നയിക്കുകയാണ്  കവിയായ മുല്ലനേഴി മാഷിന്റെ മകൻ പ്രദീപ് മുല്ലനേഴി ആണ് കൃപയുടെ ഭർത്താവ്.