Connect with us

Hi, what are you looking for?

ആരോഗ്യം

കോവിഡ് ലക്ഷണങ്ങൾക്ക് പ്രായവും ലിംഗഭേദവും അനുസരിച്ച് മാറ്റങ്ങളുണ്ടാകും, പഠനം ഇങ്ങനെ

covid.1
covid.1

എല്ലാവരെയും കോവിഡ് വൈറസ് ബാധിക്കുന്നത് വ്യത്യസ്ത തരത്തിലാണ്. വളരെ പ്രധാനമായും  സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങളുണ്ടാകാം. ബ്രിട്ടൻ ഗവേഷകർ സൂചിപ്പിക്കുന്നത് എന്തെന്നാൽ കോവിഡ് ബാധയുടെ ആരംഭ ലക്ഷങ്ങൾ  പുരുഷന്മാരിലും സ്ത്രീകളിലും വളരെ വ്യത്യസ്തമായിരിക്കുമെന്നതാണ്.അതെ പോലെ ഈ ഗവേഷണം ‘ലാന്‍സെറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത്’ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗവേഷകർ അവരുടെ വിശദമായ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് വയറുവേദനയും കാലുകളിലെ കുമിളകളും തുടര്‍ച്ചയായ ചുമയും മണം നഷ്ടപ്പെടുന്നതും കോവിഡ്  വൈറസിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണെന്നാണ്.

Covid-19 Hospital

Covid-19 Hospital

വളരെ വിശദമായ കണ്ടെത്തലുകള്‍ അനുസരിച്ച്‌  അറുപത് വയസ്സിനു മുകളിലുള്ള വ്യക്തികളിൽ  ഗന്ധം നഷ്ടപ്പെടുന്ന ലക്ഷണം ഇല്ല, എൺപത് വയസ്സിനു മുകളിലുള്ളവരിലും ഈ ലക്ഷണം ഇല്ല. പക്ഷെ എന്നാല്‍ ഈ പ്രായമായവര്‍ക്ക് വയറിളക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെഞ്ചുവേദന, പേശിവേദന, ശ്വാസതടസ്സം, ഗന്ധം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അറുപത്  മുതല്‍ എഴുപത് വയസ്സുവരെയുള്ളവരിലാണ് നോർമലായി കണ്ടുവരുന്നത്. വിട്ടു മാറാത്ത  ചുമയുടെ ലക്ഷണം നാൽപത് മുതല്‍ 59 വയസ്സുവരെയുള്ളവരിലാണ് ഏറ്റവും സാധാരണമായത്.

COVID-19.01

COVID-19.01

ലിംഗഭേദത്തെ അടിസ്ഥാനമാക്കി, പുരുഷന്മാര്‍ക്ക് ശ്വാസതടസ്സം, ക്ഷീണം, വിറയല്‍, പനി എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. ഗന്ധം നഷ്ടപ്പെടല്‍, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ എന്നിവയെക്കുറിച്ച്‌ സ്ത്രീകള്‍ കൂടുതല്‍ പരാതിപ്പെടാറുണ്ട്.ലണ്ടനിലെ കിംഗ്സ് കോളേജിലെ രചയിതാക്കളിലൊരാളായ ക്ലെയര്‍ സ്റ്റീവ്സ് പറഞ്ഞു, ‘ആദ്യകാല ലക്ഷണങ്ങള്‍ വ്യാപകമാണെന്നും കുടുംബത്തിലോ വീട്ടിലോ ഉള്ള ഓരോ അംഗത്തിനും ലക്ഷണങ്ങള്‍ വ്യത്യസ്തമായി കാണപ്പെടുമെന്ന് ആളുകള്‍ക്ക് അറിയേണ്ടത് പ്രധാനമാണ്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

അതിതീവ്ര വ്യാപനശേഷിയുളള കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതില്‍ 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ്.  ഡെല്‍റ്റ വകഭേദം ഇതുവരെ തിരിച്ചറിഞ്ഞ കോവിഡ്...

കേരള വാർത്തകൾ

യുവ ദമ്പതികളായ ഡെന്നിസ് ജോസഫും ബെഫി ജീസണും ജീവിതത്തിലുടനീളം അവരുടെ കല്യാണദിവസത്തെ ഓട്ടം ഓർമ്മിക്കും. കല്യാണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ, വരൻ താൽക്കാലികമായി തന്റെ വധുവിനെ ഉപേക്ഷിച്ചു യുഎസിലേക്കുള്ള  വിമാനം  കയറി. യുഎസ് പൗരനായ...

Advertisement