കോമഡി ഷോകളിലും റീയാലിറ്റി ഷോകളിലും നിറസാന്നിധ്യമായ താരമാണ് കൊല്ലം സുധി. സുധി ഉള്ള പ്രോഗ്രാമുകൾ എല്ലാം തന്നെ പ്രക്ഷകർക്ക് വലിയ ചിരി വിരുന്നാണ് നൽകാറുള്ളത്. കോമഡി സ്റ്റാർ എന്നപേരുപടിയിലൂടെ സുധി പ്രക്ഷകർക്കിടയിൽ നിലഉറപ്പിക്കുകയായിരുന്നു. സ്ക്രീനിന് മുന്നിൽ ചിരി പടർത്തി ഉള്ളിൽ നീറുന്ന ജീവിത കഥപറയുകായാണ് താരം ഇപ്പോൾ. തന്റെ കുടുബ ജീവിതത്തെക്കുറിച്ചും ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഇതിന് മുൻപ് സ്റ്റാർ മാജിക് എന്ന റീയാലിറ്റി ഷോയിൽ തന്റെ വേദനകൾ നിറഞ്ഞ ജീവീതത്തെ കുറിച്ച് പറയുകയുണ്ടായി അന്ന് സഹ താരങ്ങൾ അടക്കം നിരവധി പേരുടെ കണ്ണ് നനച്ച വാക്കുകളായിരുന്നു സുധിയുടേത്. എന്നാൽ അന്ന് പറയാൻ വിട്ടുപോയ ചില നിമിഷങ്ങളെ കുറിച്ച് കൂടി വെളിപ്പെടുത്തുകയാണ് താതാരം ഇപ്പോൾ.തന്റെ ആദ്യ വിവാഹം പ്രണയ വിവാഹം ആയിരുന്നു. എന്നാൽ ആ ബന്ധം അധിക നാൾ നിയലനിന്നില്ലായിരുന്നു. ഇതിനിടയിൽ ഞങ്ങൾക്ക് ഒരു ആൺ കുഞ്ഞു ജനിച്ചിരുന്നു. എന്നാൽ എന്നെയും കുഞ്ഞിനേയും ഉപേഷിച്ച് അവൾ മറ്റൊരുവന്റെ കൂടെ പോവുകയായിരുന്നു. എന്നാൽ താൻ പിന്നീട് കേട്ടത് അവൾ ആത്മഹത്യ ചെയ്തു എന്ന വർത്തയാണെന്നും സുധി പറഞ്ഞു. തിരക്കിയപ്പോൾ കുടുംബ ജീവിതത്തിലെ പ്രശനങ്ങൾ കാരണം മൂലമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.

അവൾ ഞങ്ങളെ ഉപേഷിച്ച് പോയ നാൾ മുതൽ എന്റെ പ്രോഗ്രാമുകളിൽ എല്ലാം തന്നെ മകനെയും താൻ കൊണ്ടുപോകുമായിരുന്നു. സ്റ്റെജിൽ കയറാൻ സമയമാകുമ്പോൾ കുഞ്ഞിനെ സഹപ്രവർത്തകരെ ഏൽപ്പിച്ചാണ് താൻ പോയിരുന്നതിനും സുധി പറഞ്ഞു. എനിക്ക് അതിൽ ഒരു വക്തിയോടും പരാതിയോ പരിഭവമോ ഇല്ലന്നും താരം കൂട്ടി ചേർത്തു. വിഷന്മങ്ങൾ നിറഞ്ഞ ജീവിതത്തിൽ സന്തോഷം നൽകാതിരിക്കില്ലല്ലോ ദൈവം താൻ ഇപ്പോൾ സന്തോകാരമായ ജീവിതമാണ് നയിക്കുന്നതെന്നും തന്റെ രണ്ടാം ഭാര്യ രേണുകയും ഞങ്ങളുടെ മക്കളുമാണ് തന്റെ ലോകമെന്നും സുധി പറയുന്നു. തന്റെ മകനല്ലായിരുന്നിട്ടു കൂടി രേണുക തന്റെ മൂത്ത മകൻ രാഹുലിനെ സ്വന്തം മകനെന്ന നിയലാണ് നോക്കി വളർത്തുന്നത്. ഇതിനിയൽ തന്റെ കുടുംബത്തെ സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിൽ കൊണ്ടുവന്നിരുന്നു. പ്രേഷകരുടെ അഭ്യർത്ഥന പ്രകാരമാണ് കുടുമ്പത്തെ സുധി സ്റ്റേജിൽ കൊണ്ട് വന്നത് എന്നാൽ ഇവർക്ക് നല്ല സ്വീകാര്യതയാണ് പ്രേഷകർ നൽകിയത്.

 

തനിക് ഏറെ കാലയളവായുള്ള പ്രശ്നം സ്വന്തമായി ഒരു വീടും വസ്തുവും ഇല്ല എന്നതാണ്. എന്നാൽ അക്കാര്യങ്ങൾ ഒന്നും തന്നെ ഇപ്പോഴൊന്നും നകക്കുന്നതായി കാണുന്നില്ലെന്നും സുധി പറഞ്ഞു. കൊറോണയുടെ കടന്നുവരുന്നതിന് മുൻപ് നിരവധി പ്രോഗ്രാമുകൾ വന്നിരുന്നു എന്നാൽ കൊറോണ പ്രതിസന്ധി കൂടിയതോടെ ഈ പ്രോജക്ടുകൾ മുടങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ പരുപാടിയിൽ പങ്കെടുക്കാം എന്നുകരുതി മേടിച്ച തുകപോലും തിരിച്ചു നൽകാൻ പറ്റാത്ത അവസ്ഥായാണ് തനിക്കുള്ളതെന്നും. കൊറോണ ഏതൊരു സാദാരണക്കാരനെയും ബാധിക്കുന്നപോലെ തന്നെയും തന്റെ കുടുംബത്തയും ബാധിച്ചെന്നും സുധി പറയുന്നുണ്ട്.