മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം ആയിരുന്നു കൊച്ചു പ്രേമൻ അന്തരിച്ചു , അദ്ദേഹത്തിന് 68  വയസ്സ് ആയിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന്  തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഹാസ്യത്തിലൂടെ ആയിരുന്നു അദ്ദേഹം തന്റെ അഭിനയം ശ്രെദ്ധേയമാക്കിയത്. നാടക രംഗങ്ങളിലൂടെ ആയിരുന്നു അദ്ദേഹം സിനിമ മേഖലയിൽ എത്തിയത്. ദില്ലിവാലാ രാജകുമാരൻ എന്ന ചിത്രം ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്.

താരം എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആദ്യമായി നാടകത്തിന് സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്നത്.  കെ എസ്  പ്രേംകുമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ യാതാർത്ഥ പേര്, ഈ നാടകങ്ങൾ അവതരിപ്പിച്ചത് ആകാശവാണിയിലെ ഇതളുകൾ എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു. തന്റെ പഠനം കഴിഞ്ഞതിനു ശേഷം നാടകം സീരിയസ്സായി കൊണ്ട് പോകാൻ തുടങ്ങി. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ‘ജ്വാലാമുഖി’ എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ്,പിന്നെ മറ്റു നിരവധി നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയത്. ഹാസ്യം മാത്രമല്ല  സീരിയസ് ആയ കഥപാത്രങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 250  സിനിമകളിൽ ഇതുവരെയും അഭിനയിച്ച ഈ അതുല്യ കലാകാരനെ ആദരാഞ്ജലികൾ സമർപ്പിക്കുകയാണ്  ഈ സിനിമ ലോകം.