ഒരുകാലത്തു തമിഴിൽ തിളങ്ങിനിന്ന നടി ആയിരുന്നു മാളവിക, തമിഴിൽ മാത്രമല്ല താരം മലയാളത്തിലും ഒരു കയ്യ് നോക്കിയിരുന്നു. ഇപ്പോൾ  താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. തന്റെ ചില സിനിമകളിൽ ഹിറ്റ് ഗാന രംഗങ്ങൾ ഉണ്ടായിരുന്നു, താൻ ഒരു സിനിമയിൽ അഭിനയിക്കുന്ന  സമയത്തു തന്റെ സീനുകളെ കുറിച്ചെല്ലാം മനസിലാക്കി വെക്കുമായിരുന്നു മാളവിക പറയുന്നു.

എന്നാൽ താൻ അഭിനയത്തിന് കംഫർട്ട് ആയി മാറുമ്പോൾ ,ആദ്യ കാലത്ത് സിനിമകൾ ചെയ്യുമ്പോൾ സീനുകളെ പറ്റി ആദ്യം ചോദിച്ച് മനസ്സിലാക്കി ധാരണയിലെത്തുമെന്നും പിന്നീട് ഒരു ചുംബനം രം​ഗം വന്നാൽ അതിന് തയ്യാറാവില്ലായിരുന്നെന്നും മാളവിക പറഞ്ഞു,സീനുകളെക്കുറിച്ച് ആദ്യമേ സംസാരിക്കും. പക്ഷെ സ്പോട്ടിൽ പോയതിന് ശേഷവും അവർ ട്രെെ ചെയ്യും. ഇത് ചെയ്യുമോ എന്ന്. പക്ഷെ അതെല്ലാം നായികയുടെ കംഫർട്ട് ആശ്രയിച്ചാണ്. ഷൂട്ടിന് മുമ്പ് സീനുകളെ പറ്റി സംസാരിക്കും. അതിന് ശേഷം ഒന്ന് ചുംബിക്കൂ എന്ന് പറഞ്ഞാൽ ഞാനെങ്ങനെ കേൾക്കാനാണ്.
അങ്ങനെയുള്ള സിനിമകൾ താൻ ചെയ്യില്ലായിരുന്നു. താൻ ഡാൻസ് പഠിച്ചിരുന്നില്ല എന്നാൽ എനിക്ക് മിക്ക സിനിമകളിലും ഡാൻസ് സോങ്ങുകൾ ആയിരുന്നു നൽകിയത്. കറുപ്പ് താൻ എനക്ക് പുടിച്ച കളറ് എന്ന ​ഗാനമാണ് മാളവികയ്ക്ക് വൻ പ്രശസ്തി നേടിക്കൊടുത്തത്. ഇന്നും പ്രേക്ഷക മനസ്സിൽ എവർ‌​ഗ്രീൻ ആയി നിലനിൽക്കുന്ന ​ഗാനമാണിത്, അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്ന് നടി ഇപ്പോൾ സിനിമയിലേക്ക് വീണ്ടു സജീവമാകാനുള്ള തയ്യറെടുപ്പിലാണ്.