ലോക്ക് ഡൌൺ മൂലം എല്ലാ പ്രവർത്തങ്ങങ്ങളും നിർത്തി വെച്ചിരിക്കുകയാണ്, ലോക്ക് ഡൌൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമ സീരിയൽ പ്രവർത്തനത്തെയാണ്, ലോക്ക് ഡൌൺ മൂലം നിർത്തിവെച്ച സീരിയൽ വീണ്ടും ആരംഭിക്കണമെന്ന് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ച് സീരിയൽ താരങ്ങൾ, നടൻ കിഷോർ സത്യയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്, ആത്മ പ്രസിഡന്റ് ശ്രീ. കെ. ബി. ഗണേഷ് കുമാർ MLA യുടെ നിർദേശപ്രകാരം ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജിനെ നേരിൽ കണ്ട് കൂടിക്കാഴ്ച നടത്തി നിവേദനം കൈമാറി.

ഷൂട്ടിംഗ് സമയത്ത് മാസ്ക് ധരിക്കാൻ സാധിക്കാത്തതുമൂലം അഭിനേതാക്കൾ അതീവ risk category ആണെന്നും അതുമൂലം കൂടെ ജോലി ചെയ്യുന്ന മറ്റ് സാങ്കേതിക പ്രവർത്തകരും അപകട സാധ്യതയിൽ ആണെന്നുമുള്ള കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തി. അതുകൊണ്ട് വാക്‌സിനേഷൻ പ്രക്രിയയിൽ മുൻഗണന നൽകണമെന്ന ആത്മയുടെ അഭ്യർത്ഥന മാനിച്ചു വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യം അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി ആത്മ പ്രസിഡന്റ് ശ്രീ. കെ. ബി. ഗണേഷ് കുമാർ MLA യുടെ നിർദേശപ്രകാരം, ആത്മയെ പ്രതിനിധീകരിച്ചു ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ,

കിഷോർ സത്യ എന്നിവർ സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി. ശ്രീ. സജി ചെറിയാനെ കണ്ട് ചർച്ച നടത്തി നിവേദനം കൈമാറി. ലോക്ക് ഡൌൺ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ,ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പറമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനൽകി. എന്നുമാണ് താരം പറയുന്നത്