Connect with us

സിനിമ വാർത്തകൾ

ഞാൻ നടൻ സത്യന്റെ മകൻ ആണെന്ന് പലതവണ വ്യാജ പ്രചാരണങ്ങൾ ഉണ്ടായി

Published

on

മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയങ്കരനായി മാറിയ താരമാണ് കിഷോർ സത്യ, സിനിമകളിൽ സജീവമായിരുന്നു താരം ഇപ്പോൾ സീരിയൽ മേഖലയിലേക്ക് മാറിയിരിക്കുകയാണ്, തന്റെ അഭിപ്രായങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്, ഇപ്പോൾ നടൻ സത്യനെ കുറിച്ച് താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. സത്യൻ സാറിന്റെ മരണമില്ലാത്ത ഓർമകൾക്ക് ഇന്ന് 50 വയസാവുന്നു. പ്രണാമം.അദ്ദേഹത്തിന്റെ ഒരേ ഒരു സിനിമയെ ഞാൻ കോട്ടകയിൽ പോയി കണ്ടിട്ടുള്ളു. എന്റെ അമ്മവീട് കോട്ടയത്താണ്. അവധി ദിവസങ്ങളിൽ കുട്ടികൾ അമ്മവീട്ടിൽ പോവുക പണ്ടത്തെ ഒരു പതിവായിരുന്നു. അങ്ങനെ ഒരിക്കൽ പോയപ്പോൾ ബന്ധുക്കളായ ചില ചേട്ടന്മാർ (സ്റ്റാർ തിയേറ്ററിൽ ആണെന്ന് തോന്നുന്നു) “കടത്തുകാരൻ” സിനിമ കാണാൻ എന്നെയും കൊണ്ടുപോയി. പഴയ സിനിമയാണെന്നും വീണ്ടും വരുന്നതും കാണുന്നതും നമ്മുടെ ഭാഗ്യമാണെന്നുമൊക്കെ ചേട്ടന്മാർ പറഞ്ഞിട്ടുണ്ടാവണം…! ഓർമയിൽ സെപിയ ടോണിൽ നിറം മങ്ങിയ ചില ഓർമതുണ്ടുകൾ മാത്രം. ലോവർ പ്രൈമറിയിൽ പഠിക്കുന്ന കുട്ടിക്ക് ഒരു വിസ്മയം മാത്രമായിരുന്നു അന്ന് സിനിമ….. കാലം ഏറെ കടന്നുപോയി ഞാനും മലയാളത്തിലെ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചു.

ടെലിവിഷനിലൂടെ ഞാനും സത്യൻ സാറിന്റെയും സിനിമകകൾ കണ്ടു…. ഏതാണ്ട് ഒരു മാസം മുൻപ് ഈ ചിത്രം ഒരാൾ എനിക്ക് ഫേസ് ബുക്കിലൂടെ അയച്ചുതന്നു…. എന്താണ് എന്ന് മറുകുറി ഇട്ടപ്പോൾ പറഞ്ഞു “… കിഷോറിന്റെ ഫാമിലി ഫോട്ടോ അല്ലേ… നെറ്റിൽ കണ്ടപ്പോൾ അയച്ച് തന്നതാണെന്നു……” ഞാൻ പറഞ്ഞു എന്റെ പൊന്നു സഹോദരാ, സത്യൻ സാർ എന്റെ അച്ഛനല്ല….. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് തന്നെ 50 വർഷങ്ങൾ കഴിഞ്ഞു. സാമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ചെറുമകനല്ലേ എന്നെങ്കിലും ചോദിക്കാമായിരുന്നു….. ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഏഷ്യാനെറ്റിൽ “കറുത്ത മുത്ത്‌” ചെയ്യുന്നതിനിടയിൽ ആണ് ഞാൻ സത്യൻ സാറിന്റെ മകൻ ആണെന്നുള്ള ഒരു പ്രചരണം എവിടെനിന്നോ വന്ന് തുടങ്ങിയത്.

എന്റെ പേരിലെ “സത്യ” കണ്ടപ്പോൾ ഏതെങ്കിലും ഓൺലൈൻ പത്ര വിരുതന്മാർ പടച്ചിറക്കിയതാവാം ഇത്. ഞാൻ ആളുകളോട് മറുപടി പറഞ്ഞു മടുത്തു…. എന്നെ കണ്ടാൽ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്നും പറഞ്ഞ് മെസ്സേജ് അയച്ചവരും ഫോൺ വിളിച്ചവരും വരെയുണ്ട്…. പോരെ പൂരം…. സാറിന്റെ ഒരു സിനിമ പോലും കാണാത്തവർ ആവും മിക്കവരും. ചാനലുകളിൽ പലരും കാട്ടികൂട്ടുന്ന അദ്ദേഹത്തിന്റെ അനുകരണ ആഭാസം മാത്രമാവും ഇക്കൂട്ടരിൽ പലരും കണ്ടിട്ടുണ്ടാവുക….! കുറേക്കാലമായി ഈ “കിഷോർ സത്യൻ” ബന്ധം ഇല്ലാതെയിരിക്കുകയായിരുന്നു…. അപ്പോഴാണ് കുടുംബചിത്രവുമായി കഴിഞ്ഞ മാസം ഒരാൾ ഏറെക്കാലത്തിനു ശേഷം എത്തിയത്…. അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടു. ലോകം മുഴുവൻ അദ്ദേഹത്തെ ഇന്ന് ഓർമിക്കുമ്പോൾ അറിയാതെ കിട്ടിയ ഒരു “സത്യൻ ബന്ധത്തിന്റെ” കഥ നിങ്ങളോട് പങ്കുവെക്കുന്നു എന്ന് മാത്രം

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending