Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മണിക്കുട്ടൻ നല്ലൊരു ഗെയിമർ ആണോ എന്നെനിക്കറിയില്ല, പക്ഷെ ഒന്നറിയാം അയാൾ ഒരു നല്ല വ്യക്തിയാണ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് കിഷോർ സത്യ, എന്ന് സ്വന്തം സുജാത എന്ന പാരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താരം മണികുട്ടനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, എന്റെ പ്രിയപ്പെട്ട മണിക്കുട്ടൻ….. മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവർത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് ബിഗ്‌ബോസ് കാണാറില്ലായിരുന്നു. എന്നാൽ എന്റെ വീട്ടിൽ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളിൽ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേർന്നിരുന്നു. മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവർ.

മറ്റെല്ലാവരും എനിക്ക് അപരിചിതർ. ലാലേട്ടൻ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയിൽ നിന്നും വിട്ടുപോവുന്നതും കണ്ടു. ബിഗ് ബോസ്സ് സിനിമ പോലെയോ സീരിയൽ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതിൽ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം. മണിക്കുട്ടൻ ഒരു നല്ല gamemer ആണോ അല്ലയോ എന്നെനിക്കറിയില്ല…. പക്ഷെ ഒന്നറിയാം അയാൾ ഒരു നല്ല വ്യക്തിയാണ്. അതിൽ എനിക്കൊരു രണ്ടാഭിപ്രായമില്ല ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പൺ ആണെന്ന് പറഞ്ഞു…. പ്രിയപ്പെട്ടവരെ…. എന്റെ ഈ കൊച്ചനിയന് ഒരു വോട്ട്…. അത് അവൻ അർഹിക്കുന്ന വ്യക്തിയാണ്…. കിട്ടട്ടെ, വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സ്നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ലാറ്റ്…. അപ്പൊ, എനിക്കുവേണ്ടി നിങ്ങൾ അത് ചെയ്യുമല്ലോ എന്നാണ് താരം പറയുന്നത്

Advertisement. Scroll to continue reading.

You May Also Like

Advertisement