കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് നടന്‍ ദുല്‍ഖർ സൽമാൻ.കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെയാണ് ഡിക്യു സംസാരിച്ചത്. ‘ താന്‍ പത്തു വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇപ്പോഴും ഓരോ സ്ക്രിപ്റ്റും കേള്‍ക്കുന്നത് ഒരു തുടക്കക്കാരനെ പോലെയാണ്. ഓരോ സിനിമയ്ക്കും അതിന്റേതായ ലൈഫും എനര്‍ജിയുമുണ്ട് എന്നും ദുൽഖർ പറഞ്ഞു. മലയാളം ഇൻഡസ്ട്രിയിൽ നിന്നൊരു മാസ്സ് സിനിമ വന്നാൽ നല്ല കഥയും കണ്ടന്റും ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അത് പോലെയൊരു സിനിമയാണ് കിംഗ് ഓഫ് കോതയെന്നു ദുൽഖർ പറഞ്ഞു.നമ്മുടെ മലയാള സിനിമയില്‍ നിന്ന് തന്നെ ഒരു പാന്‍ ഇന്ത്യന്‍ സിനിമയെന്ന രീതിയില്‍ തന്നെ കിംഗ് ഓഫ് കൊത്ത അവതരിപ്പിച്ചിട്ടുന്ദ്. അന്യഭാഷയിലുളളവര്‍ ഒടിടിയിലാണ് സിനിമ കാണുന്നത്. ഇനി അവരും വര്‍ തീയേറ്ററില്‍ തന്നെ കാണണമെന്നാണ് ആഗ്രഹമെന്നും ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോള്‍ മലയാള സിനിമയില്‍ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.അഭിലാഷ് ജോഷിയുടെ കന്നി സിനിമ എന്ന സവിശേഷതയും ‘കിംഗ് ഓഫ് കൊത്ത’യ്ക്കുണ്ട്.മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തുന്നത്.ഇതിനോടകം ബുക്ക് മൈ ഷോയില്‍ നിരവധിയാളുകളാണ് കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.