മലയാളത്തിലെ സൂപ്പർഹിറ്റ് ഫാമിലി എന്റെർറ്റൈനെർ ചിത്രം ആയിരുന്നു മോഹൻലാൽ അഭിനയിച്ച ദൃശ്യം, ഇപ്പോൾ എവിടെങ്കിലും ഒരു കൊലപതകം നടന്നു കഴിഞ്ഞാൽ അത് ദൃശ്യത്തിന്റെ തലയിലാകുന്നു ജിത്തു ജോസഫ് പറയുന്നു. ദൃശ്യമോഡൽ കൊലപതാകം എന്നുള്ള പദം കൊണ്ട് വന്നത് തന്നെ മാധ്യമങ്ങൾ. എന്നാൽ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപും കൊലപതാകം നടന്നിട്ടുണ്ട് ജിത്തു ജോസഫ് പറയുന്നു.

തന്റെ പുതിയ ചിത്രമായ കൂമൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് ഈ കാര്യം ജിത്തു ജോസഫ് പറയുന്നത്. ആരെങ്കിലും ആരെയെങ്കിലും  കൊന്നു ഒരു വീടിന്റെ മൂലക്കൽ കുഴിച്ചിട്ടാൽ അതുടൻ പറയുന്നത് ദൃശ്യം സിനിമ മോഡൽ എന്ന് പറയുന്നു,  ചിത്രം ഇറങ്ങുന്നതിനു മുൻപും ഇതുപോലുള്ള കൊലപതകങ്ങൾ ഉണ്ടായിട്ടുണ്ട് ജിത്തു പറഞ്ഞു. പണ്ടും ആരെങ്കിലും ഒരാളെ കൊന്നു കഴിഞ്ഞാൽ ഒന്നുകിൽ ഏതെങ്കിലും പറമ്പിൽ കൊണ്ട് പോയി കുഴിച്ചിടും അല്ലെങ്കിൽ കത്തിച്ചു കളയും അല്ലാതെ അത് ദൃശ്യം സിനിമ ഇറങ്ങിയതിന് ശേഷമല്ല ഇങ്ങനെയുള്ള കൊലപതകങ്ങൾ നടകുന്നത്.

ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്‌നം, കൊന്നു കുഴിച്ചിട്ടാൽ ഉടൻ അത് നമ്മളുടെ തലയിൽ ആകും ജിത്തു പറയുന്നു. ഇതുപോലെ തന്നെ യവനിക എന്ന പഴയ ചിത്രത്തിലും ഇതുപോലൊരു കൊലപതകം നടന്നിട്ടുണ്ട് എന്നിട്ടു അന്നൊന്നും ഈ പ്രശ്നങ്ങൾ ഒന്നുമുണ്ടയിട്ടില്ല.  നോർത്തിൽ ഒരു കൊലപതകത്തിനു മുൻപ് ഫോൺ കളയുന്ന ഒരു രീതി ഉണ്ടായി അതിനു കാരണം ഹിന്ദി ദൃശ്യം കണ്ടതിന്റെ ഫലം എന്ന് പറയുന്നു, ഇങ്ങനെ കൊലപതകങ്ങൾ നടത്തിയിട്ടു അത് സിനിമയുടെ തലയിൽ വീഴ്ത്തുക അതാണ് ഇപ്പോൾ മീഡിയ ചെയ്യുന്നത് ജിത്തു ജോസഫ് പറയുന്നു.