ബിഗ്‌ബോസിലെ മത്സരാത്ഥികളിൽ ഏറെ ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് കിടിലൻ ഫിറോസ്, ബിഗ്‌ബോസിൽ എല്ലാവരെയും വ്യക്തിപരമായി ആക്രമിച്ചും വീടിനകത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചും മത്സരാർത്ഥികളുടെയെല്ലാം പൊതു ശത്രുവായി പൊളി ഫിറോസ് ഉണ്ടായിരുന്നപ്പോൾ മറ്റുള്ളവരുടെ കാഴ്ച അധികം കിടിലം ഫിറോസിലേക്ക് എത്തിയിരുന്നില്ല. ബിഗ് ബോസ് വീടിന്റെ ഏതെങ്കിലും ഒരു കോണിൽ അനന്തശയനം ചെയ്തും ആരൊക്കെ ഫൈനൽ ഫൈവിൽ എത്തും, ആരാവും ഈ ആഴ്ച പുറത്തുപോവുക എന്നൊക്കെ പ്രവചിച്ചും ശാരീരിക അധ്വാനം വേണ്ട ടാസ്കുകളിൽ നിന്നും ഒഴിവുകഴിവ് പറഞ്ഞുമൊക്കെ അലസതയോടെ മാറി നിൽക്കുകയായിരുന്നു കിടിലം.​

എന്നാൽ ഫിറോസ് ബിഗ്‌ബോസ് പടി ഇറങ്ങിയതോടെ കിടിലം രംഗത്ത് ഇറങ്ങിയിരുന്നു, വീടിനകത്ത് കിടിലം പ്രധാനമായും ടാർഗറ്റ് ചെയ്യുന്ന രണ്ടുപേർ മണിക്കുട്ടനും ഡിംപൽ ബാലുമാണ്. ഈ സീസണിൽ ഫൈനലിൽ എത്താൻ ഏറെ വിജയസാധ്യതയുള്ള മത്സരാർത്ഥികളും ഇവർ തന്നെയാണ്, ഇപ്പോൾ ഷോ അവസാനിപ്പിച്ചിരിക്കുകയാണ്, എല്ലാവരും അവരവരുടെ വീടുകളിൽ എത്തിയിരിക്കുകയാണ്.  ഇപ്പോൾ ഫിറോസിന്റെ ഒരു വോയ്‌സ് റെക്കോർഡ് ആണ്  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്, താരം പറയുന്നത് ഇങ്ങനെ,  വാടക കൊടുക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു വീട് കിട്ടട്ടെ അവന്‌, സിങ്കം സിംഗിൾ ആയി വരും എന്ന് പറയുന്ന പോലെ നീ മാത്രം മതിയാരുന്നു എനിക്ക് വേണ്ടി വർക്ക് ചെയ്യാൻ എന്നാണ് ഇവിടെ പിള്ളേര് പറയുന്നത്.

അത്രയും മാത്രം വോട്ട് ആണത്രേ നീ എനിക്ക് വേണ്ടി നേടിയത്. ജീവിതകാലം മുഴുവനും ഉള്ള സ്നേഹവും ഒക്കെയും ഉണ്ടെടാ, നമുക്ക് നേരിട്ട് കാണാം. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയ്. ചെയ്തു തന്നതിന് ഒക്കെയും ഒരുപാട് സന്തോഷം. വരാൻ ഇരിക്കുന്ന ദിവസങ്ങളിൽ നമ്മൾ എന്തിനാണോ ബിഗ് ബോസിൽ പോയത് അതിനെ സാധ്യമാക്കി എടുക്കുക എന്നതാണ് നമ്മളുടെ പ്ലാൻ. അപ്പോൾ അതിന്റെ വിശേഷങ്ങളും മറ്റും വഴിയേ അറിയിക്കാം എന്നാണ് ഫിറോസ് പറയുന്നത്.