അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ധീൻ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം ‘ഖജുരാഹോ ഡ്രീംസ് ‘എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നവാഗതനായ മനോജ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ഈ താരങ്ങളെ കൂടാതെ ചിത്രത്തിൽ ധ്രുവ്, അതിഥി രവിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പ്രണയവും കോമഡിയും നിറഞ്ഞ ഒരു ത്രില്ലർ മൂവി എന്നാണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത്. ഗൂഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നാസർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇതുവരെയും കാണാത്ത ലൊക്കേഷനുകളിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഖജുരാഹോ എന്ന പ്രധാന ക്ഷേത്രവും ആണ്
ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് സേതുവാണ്, അഞ്ചു സുഹൃത്തുക്കളുടെ സൗഹൃദം പറയുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിൽ ജോണി ആന്റണി, ബോളിവുഡ് താരം രാജ് അർജുൻ, ചന്ദു നാഥ്, സോഹൻ സീനുലാൽ, രക്ഷ, സാദിഖ്, വർഷ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റു കഥപാത്രങ്ങൾ.
