മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ സിനിമ ”ഭീഷ്മ പർവ്വം” വലിയ വിജയമാണ് നേടിയത്. അമൽ നീരദ് നിർമ്മിക്കുക കൂടി ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും ദേവദത് ഷാജിയും ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ നടി മാല പാർവതി അവതരിപ്പിച്ചത് മോളി എന്ന് പേരുള്ള നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രത്തെ ആണ്.

MALA PARVATHY
MALA PARVATHY

ഈ വീഡിയോ തന്റെ സാമൂഹിക മാധ്യമത്തിൽ പങ്കു വെച്ചപ്പോൾ ലഭിച്ച കമന്റിന് മാലാ പാര്‍വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കെ.ജി.എഫിന്റെ പോസ്റ്റർ പങ്കു വെച്ചുകൊണ്ട്, ‘ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ, അതുകഴിഞ്ഞു ഇച്ചിരി കുറക്കാന്‍ നോക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

KGF 2
KGF 2