പ്രളയകാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ഉള്ള ട്രിപ്‌റെ ആയാണ് 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ട് ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ടോവിനോ തോമസ് , കുഞ്ചാക്കോ ബോബൻ , ആസിഫ് അലി , അജു വർഗീസ് , വിനീത് ശ്രീനിവാസൻ , ഇന്ദ്രൻസ് , നരേൻ , ലാൽ , അപർണ ബാലമുരളി , തന്വി രാം , സുധീഷ് , സിദ്ദിഖ് , രഞ്ജി പണിക്കർ , ജാഫർ ഇടുക്കി , ജിബിൻ ഗോപിനാഥ് , ഡോക്ടർ റോണി , ശിവദാ , വനിതാ കോശി എന്നിവർ അണിനിരക്കുന്ന ഈ ചിത്രം ഒരു വൻ ഹിറ്റായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് .

ഇപ്പോൾ ഈ ഒരു സന്തോഷം പങ്കുവെച്ചുകൊണ്ട് താരങ്ങൾ ആയ ടോവിനോ തോമസും ആസിഫ് അലിയും ലൈവിൽ വന്നിരിക്കുകയാണ് . കണ്ടവർ എല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും എന്നാൽ തനിക് ഇതുവരെ അത് കാണാൻ സാധിച്ചില്ല എന്നും ടോവിനോ തോമസ് പറഞ്ഞു . താൻ ഇപ്പോൾ കുടുംബത്തോടൊപ്പം അവധിക്കാല ആഘോഷങ്ങൾക്കായി വിദേശത്തു ആണ് . നാട്ടിൽ ഇല്ലാത്തതിന്റെ സങ്കടം താൻ ഇപ്പോൾ ആണ് മനസ്സിലാക്കുന്നത് എന്നും ടോവിനോ കൂട്ടിച്ചേർത്തു . ഉടനെ നാട്ടിൽ തിരിച്ച് എത്തുമെന്നും എത്തിയാലുടൻ നിറഞ്ഞ സദസ്സിനൊപ്പമിരുന്ന് ഈ സിനിമ കാണും എന്നും താരം പറഞ്ഞു .

ഇതേപോലെ തന്നെ തനിക്ക് ഇതുവരെയും ചിത്രം കാണാൻ സാധിച്ചില്ല എന്ന നിരാശയിൽ ആണ് ആസിഫ് അലിയും തന്റെ ലൈവിലൂടെ അറിയിച്ചത് .താൻ ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തലശേരിയിൽ ഉള്ള ലൊക്കേഷനിൽ ആണെന്നും അതിനാൽ സിനിമ ഇതുവരെ കാണാൻ കഴിഞ്ഞില്ല എന്നുമാണ് ആസിഫ് പറഞ്ഞത് . എല്ലാഭാഗത്തുനിന്നും നല്ല പ്രതികരണങ്ങൾ കേട്ടത്തിൽ സന്തോഷമുണ്ടെന്നും അതിനാലാണ് തൻ ഇപ്പോൾ ലൈവ് വന്നത് എന്നുമാണ് ആസിഫ് പറഞ്ഞത് .