നിയമ പോരാട്ടത്തിൽ മുന്നോട് കുതിക്കാൻ ഇനി പത്മ ലക്ഷ്മിയും . കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ അഭിഭാഷകയാണ് പത്മ ലക്ഷ്മി . കടന്നു വന്ന വഴികളിൽ പലപ്പോഴും ശബ്ദം നിഷേധിക്കപ്പെട്ട ഒരാൾ ആണ് പത്മ. എന്നാൽ ഇനി നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് പത്മയുടെ ലക്ഷ്യം . 1529 പേരിൽ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത് . അതിന്റെ അഭിമാനത്തിലാണ് പത്മയും കുടുംബവും ഇപ്പോൾ .

അഭിഭാഷകയാകുക എന്നഎന്നതായിരുന്നു പത്മയുടെ ലക്‌ഷ്യം .അതിനായി 2019 ഇൽ എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിയമ പഠനത്തിനായി ചേർന്നു . എൽ .എൽ . ബി അവസാന വര്ഷം ആണ് തന്റെ സ്വന്തം സത്വത്തെക്കുറിച്ചു മാതാപിതാക്കളോട് പറയുന്നത് . കേൾക്കുമ്പോൾ അവര്ക് അതൊരു ബുദ്ധിമുട്ട് ആയാലോ എന്നൊരു ഭയം പത്മയെ അലട്ടിയിരുന്നു . എന്നാൽ എന്ത് കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടതെന്ന് എന്നാണു അച്ഛനും അമ്മയും പറഞ്ഞത് . അച്ഛൻ മോഹന കുമാറും ‘അമ്മ ജയയും പത്മയ്ക്ക് പൂർണ പിന്തുണ ആയിരുന്നു .

വീട്ടിൽ സംസാരിക്കുന്നതിനു മുൻപ് തന്നെ ഹോർമോൺ ചികിത്സ ആരംഭിച്ചിരുന്നു . ചികിത്സ ചെലവുകൾക്ക് വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പൈസ കൊണ്ടായിരുന്നു ചിലവുകൾ നോക്കിയിരുന്നത് . ബാർ കൗൺസിൽ ഓഫ് കേരളം ഉൾപ്പടെ കൂടെ നിന്ന എല്ലാവര്ക്കും പത്മ ലക്ഷ്മി നന്ദി പറയുന്നു . കൂടാതെ പത്മാലക്ഷ്മിക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ട് മന്ത്രി പി . രാജീവ് ഫേസ്ബുക്കിലും കുറിച്ചു .ട്രാൻസ്‍ജിൻഡർ വിഭാഗത്തിൽ നിന്ന് ഇനിയും നിരവധി പേര് ഈ രംഗത്തേക്ക് കടന്നു വരണമെന്നും അവർക്ക് വേണ്ട എല്ലാ പുസ്തകങ്ങളും തന്റെ പക്കൽ നിന്ന് നൽകാൻ റെഡി ആണെന്നും പത്മ പറഞ്ഞു .