സിനിമ വാർത്തകൾ
അൻപത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

അൻപത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘വെള്ളം’ ‘സണ്ണി ‘എന്നീ സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും ‘കപ്പേള’യിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ് . ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത് . സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ആണ് ജനപ്രിയ ചിത്രം . ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്.
മികച്ച രണ്ടാമത്തെ ചിത്രം ‘തിങ്കളാഴ്ച നല്ല നിശ്ചയം’,മികച്ച കുട്ടികളുടെ ചിത്രം ‘ബൊണാമി’,മികച്ച സ്വഭാവനടൻ- സുധീഷ്,മികച്ച ഗായിക- നിത്യ മാമെൻ,മികച്ച സ്വഭാവ നടി – ശ്രീരേഖ,മികച്ച കലാസംവിധാനം- സന്തോഷ് ജോണ്‍,മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍,മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡേ( ‘തിങ്കളാഴ്ച നല്ല നിശ്ചയം’),മികച്ച ബാലതാരങ്ങൾ- നിരഞ്ജൻ എസ്. (കാസിമിന്റെ കടൽ), അരവ്യ ശർമ (പ്യാലി),
സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്ബറില്‍ നടന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചു.സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് പ്ര്യഖ്യാപിച്ചത് .കോവിദഃ വന്നതിന് മുൻപ് തിയറ്ററിലും അതിന് ശേഷം ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും കണ്ട 20 ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണയിൽ വന്നത് .കന്നഡ സംവിധായകന്‍ പി. ശേഷാദ്രിയും ചലച്ചിത്ര നിര്‍മ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയില്‍ അംഗമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 80 ഓളം സിനിമകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സര രംഗത്തുണ്ടായിരുന്നു.ഇതിൽ നിന്നും 20 എണ്ണമാണ് അന്തിമ ജൂറിയുടെ പരിഗണയിൽ വന്നത് .
മികച്ച നടനുള്ള പുരസ്കാരങ്ങള്‍ക്കായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മാലിക്, ട്രാന്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍,വെള്ളം. സണ്ണി എന്നിവയിലൂടെ ജയസൂര്യ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ,ഫോറൻസിക് എന്നിവയിലൂടെ ടൊവിനോ തോമസ്, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചലൂടെ സുരാജ് വെഞ്ഞാറമൂട്, ‘വേലു കാക്ക ‘ എന്ന സിനിമയിലൂടെ ഇന്ദ്രൻസ് എന്നിവർ കടുത്തമല്‍സരം കാഴ്ചവെച്ച വിധിനിര്‍ണ്ണയമായിരുന്നു.
നടിമാരില്‍ നിമിഷ സജയന്‍, അന്നാ ബെന്‍, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരുടെ പേരുകളാണ് അവസാന റൗണ്ട് വരെ ഉയര്‍ന്ന സാധ്യതയില്‍ നിലനിന്നത്.
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ6 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ4 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ6 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- പൊതുവായ വാർത്തകൾ4 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- സിനിമ വാർത്തകൾ3 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ6 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ3 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ